Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

സ്‌റ്റേഡിയം നവീകരണവും ഗ്രാന്റ് സ്റ്റാന്‍ഡ് നിര്‍മാണവും തുടങ്ങി



ഇ.കെ. നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി കോര്‍പ്പറേഷന്‍ നവീകരണം തുടങ്ങി. പുല്‍മൈതാനം, താത്കാലിക ഗ്രാന്‍ഡ്സ്റ്റാന്‍ഡ്, അത്‌ലറ്റിക്‌സ് ഗ്രൗണ്ട് എന്നിവയാണ് നിര്‍മിക്കുന്നത്. താറുമാറായി ക്കിടക്കുന്ന സ്റ്റേഡിയവും ഗ്രൗണ്ടും 70 ലക്ഷത്തോളം രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്. മാര്‍ച്ചിലാണ് ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടത്തുന്നത്.
ഐ-ലീഗ് ഫുട്‌ബോളിനായി മൂന്ന് ലക്ഷത്തോളം രൂപ ചെലവിട്ട് നിര്‍മിച്ച പുല്‍ത്തകിടി നശിച്ച്, ഗ്രൗണ്ട് താറുമാറായ അവസ്ഥയിലാണ് വന്‍തുക മുടക്കി പുനര്‍നിര്‍മാണം നടത്തുന്നത്. സജു നഴ്‌സറിയാണ് ഗ്രൗണ്ടില്‍ പുല്ല് വെച്ചുപിടിപ്പിക്കുന്നത്. അധികം ദിവസമില്ലാത്തതിനാല്‍ പുല്‍ത്തകിടികള്‍ കൊണ്ടുവന്ന് വിരിക്കുകയാണ് ചെയ്യുന്നത്. പത്തുദിവസംകൊണ്ട് പുല്‍മൈതാനം രൂപപ്പെടുത്തുവാനാകുമെന്ന് സജു നഴ്‌സറി ഉടമ സാജു പറഞ്ഞു. സാധാരണരീതിയില്‍ പുല്ല് നട്ടുവളര്‍ത്താന്‍ രണ്ടുദിവസം വേണ്ടിവരും. അതിനാലാണ് ഈ രീതി അവലംബിക്കുന്നത്.
തരിശായിക്കിടക്കുന്ന ഗ്രൗണ്ട് കിളച്ചുമറിച്ച് നിരപ്പാക്കിയശേഷം വളമിട്ട് പുല്‍ത്തകിടി വിരിക്കുകയാണ് ചെയ്യുന്നത്. 35-നും 25-നുമിടയില്‍ ജോലിക്കാര്‍ ഗ്രൗണ്ട് നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൈദരാബാദില്‍ നിന്നാണ് പുല്ല് കൊണ്ടുവരുന്നത്. അങ്ങാടിപ്പുറത്തെ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയതിന്റെ പരിചയസമ്പത്തുള്ളവരാണ് പുതിയറയിലെ സജു നഴ്‌സറി. സാജുവും സഹോദരന്‍ സജുവും ചേര്‍ന്നാണ് കമ്പനി നടത്തുന്നത്.
കോര്‍പ്പറേഷന്‍ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഗ്രാന്‍ഡ്സ്റ്റാന്‍ഡ് പൊളിച്ചുകളഞ്ഞതിനാല്‍ മരം കൊണ്ടാണ് താത്കാലിക ഗ്രാന്‍ഡ്സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. 2000 പേര്‍ക്കിരിക്കാവുന്ന ഗാലറി, കളിക്കാരുടെയും, റഫറിമാരുടെയും ഡ്രസിങ് റൂം, ടോയ്‌ലറ്റുകള്‍, മീഡിയ മുറി, വി.ഐ.പി. ലോഞ്ച് എന്നിവ നിര്‍മിക്കുന്നുണ്ട്.
ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ് ട്രാക്ക് നിര്‍മാണത്തിനുള്ള പ്രവൃത്തികളും തുടങ്ങി.
ഫുട്‌ബോള്‍ മത്സരങ്ങള്‍ മാര്‍ച്ച് ആദ്യവാരം നടക്കും. എട്ടു ടീമുകളാണ് മത്സരത്തിനുണ്ടാവുക. പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്നതിനാല്‍ മികച്ചരീതിയില്‍ നടത്തണമെന്നതിനാലാണ് വന്‍ തുക ചെലവിട്ട് സ്റ്റേഡിയം നവീകരിക്കുന്നത്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മാര്‍ച്ച് 24, 25 തീയതികളില്‍ നടക്കും.

No comments:

Discuss