Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

റോഡരികില്‍ മാലിന്യം കത്തിക്കുന്നത് വ്യാപകമാകുന്നു




റെയിലിനോട് ചേര്‍ന്നുള്ള റോഡിന്റെ വശം മാലിന്യംകത്തിക്കല്‍ കേന്ദ്രമാകുന്നു. യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമാകുന്നതിന് പുറമെ തീര്‍ത്തും അപകടകരമായ രീതിയിലാണ് തീയിടുന്നത്. അരവിന്ദ്‌ഘോഷ് റോഡില്‍ ഗാന്ധിപാര്‍ക്കിന് എതിര്‍വശം, റെയില്‍വേ മതിലിനോട് ചേര്‍ന്നാണ് തീയിടല്‍ തകൃതിയായി നടക്കുന്നത്.

കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും വിവാഹം ഉള്‍പ്പെടെയുള്ള സല്‍ക്കാര ച്ചടങ്ങുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത്. പലപ്പോഴും തീ റോഡിലേക്ക് ആളിപ്പടരുന്നത് ഇതുവഴിയുള്ള വാഹനയാത്രക്കാരെ ഭീതിയിലാക്കുന്നുണ്ട്. തെരുവുവിളക്കിന് താഴെയിട്ടുള്ള തീകൊളുത്തല്‍ വിളക്കുകാലിനും കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇവിടെ മാലിന്യങ്ങള്‍ കൊണ്ടിട്ട് തീകൊടുക്കുന്ന ജീവനക്കാര്‍ക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകരായ ജോയ് പ്രസാദ്, അനില്‍ തലക്കുളത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

No comments:

Discuss