ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ വരമ്പുകള്‍ സ്ഥാപിക്കും
പൂളാടിക്കുന്നിലും വേങ്ങേരിയിലും റൗണ്ട് എബൗട്ട്
മലാപ്പറമ്പ് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ്
ഉദ്ഘാടനത്തിന് മുമ്പെ തുറന്നുകൊടുത്തേക്കും
മലാപ്പറമ്പില്‍ മേല്‍പ്പാലം വേണമെന്ന് ആവശ്യം

കോഴിക്കോട് ബൈപ്പാസിന്റെ നാലാംഘട്ടം പണി പൂര്‍ത്തിയായി ഉദ്ഘാടനത്തിന്
സജ്ജമായി.മലാപ്പറമ്പ് മുതല്‍ പൂളാടിക്കുന്ന് വരെയുള്ള 6.68 കിലോ മീറ്റര്‍
റോഡിന്റെ ടാറിങ് കഴിഞ്ഞു. പൂളാടിക്കുന്നിലെ റൗണ്ട് എബൗട്ട് നിര്‍മാണവും
പൂര്‍ത്തിയായി. ഇനി വേങ്ങേരിയില്‍ റൗണ്ട് എബൗട്ട്, മലാപ്പറമ്പ് ജങ്ഷനില്‍
സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കല്‍, സൈന്‍ ബോഡുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ്
ബാക്കിയുള്ളത്. ഇവ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. കേന്ദ്ര ഉപരിതലഗതാഗത
മന്ത്രിയായിരിക്കും ഉദ്ഘാടനം ചെയ്യുക.മന്ത്രിയുടെ ഡേറ്റ് വൈകുകയാണെങ്കില്‍
ഔദ്യോഗിക ഉദ്ഘാടനത്തിനുമുമ്പുതന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും.
ബൈപ്പാസ് തുറക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജങ്ഷനിലുള്ള ബസ് സ്റ്റോപ്പുകള്‍ ഇഖ്‌റ ആസ്പത്രിക്ക്സമീപത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന പോലീസിന്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗം കൊണ്ട് അപകടമുണ്ടാവുന്നത് ഒഴിവാക്കാനായി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ വരമ്പുകള്‍ നിര്‍മിക്കും. ബൈപ്പാസിലെ മൂന്ന് പ്രധാന ജങ്ഷനുകളില്‍ ഡിവൈഡറുകളും സ്ഥാപിക്കുന്നുണ്ട്. പ്രധാന ജങ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആര് ഇതിന്റെ ചെലവ് വഹിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് റോഡ് തുറന്നു കൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ പദ്ധതിയില്ലാത്ത മാളിക്കടവിലെ അടിപ്പാത നിര്‍മാണം കൂടെ വന്നതോടെ കാലതാമസം നേരിടുകയായിരുന്നു. ഇതിനു പുറമെ വേങ്ങേരിയില്‍ സിഗ്‌നല്‍ ലൈറ്റ് മാറ്റി റൗണ്ട് എബൗട്ട് നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഈ റോഡ് തുറന്നുകൊടുക്കുന്നതോടെ കണ്ണൂര്‍ റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും. ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി കടത്തിവിടാനാവും. വടകര, കൊയിലാണ്ടി, ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എളുപ്പത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്താന്‍ കഴിയുമെന്നതാണ് ഈ പാത തുറക്കുന്നതുകൊണ്ടുള്ള സൗകര്യം. രാമനാട്ടുകരയില്‍ നിന്ന് നഗരം ചുറ്റാതെ കോഴിക്കോട്-കുറ്റിയാടി സംസ്ഥാന പാതയിലെ പൂളാടിക്കുന്നിലെത്തിച്ചേരാം. അവിടെ നിന്ന് അത്തോളി കുനിയില്‍ക്കടവ് പാലംവഴി പൂക്കാടിനടുത്തെ തിരുവങ്ങൂരിലൂടെ കണ്ണൂര്‍ റോഡില്‍ പ്രവേശിക്കാം. രണ്ട് വരിപ്പാതയിലാണ് ഇപ്പോള്‍ റോഡ് നിര്‍മിക്കുന്നത്.ദേശീയ പാത അതോറിറ്റി റോഡ് ഏറ്റെടുക്കുന്നതോടെ ഇത് നാലുവരിപ്പാതയായി വികസിക്കും.രാമനാട്ടുകര മുതല്‍ വെങ്ങളം വരെയാണ് നാലുവരിപ്പാതയില്‍ ആദ്യ ഘട്ട നിര്‍മാണം നടക്കുക.

ബൈപ്പാസ് തുറക്കുമ്പോള്‍...
തൊണ്ടയാട് ബൈപ്പാസ് തുറന്നപ്പോള്‍ നഗരം കണ്ടത് അപകടങ്ങളുടെ പരമ്പരയായിരുന്നു. വാഹനങ്ങളുടെ അതിവേഗം മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഈ ഒരു അപകട സാധ്യതയാണ് മലാപ്പറമ്പ് മുതല്‍ പൂളാടിക്കുന്നുവരെയുള്ള ബൈപ്പാസ് തുറക്കുമ്പോള്‍ നമുക്ക് മുന്നിലുള്ളത്. തൊണ്ടയാടിനേക്കാള്‍ വാഹനങ്ങള്‍ കടന്നുപോവുന്ന ജങ്ഷനുകളാണിവ. മലാപ്പറമ്പ് ജങ്ഷന്‍ ദേശീയപാതയിലും പൂളാടിക്കുന്ന് ജങ്ഷന്‍ സംസ്ഥാനപാതയിലുമാണ്. അതിനാല്‍ ഇതുവഴി കടന്നുപോകുന്നത് ദീര്‍ഘദൂര വാഹനങ്ങളാണ്. ഇവയുടെ മരണപ്പാച്ചില്‍ അപകടത്തിന് വഴിയൊരുക്കും. ബാലുശ്ശേരി റോഡിലെ വേങ്ങേരി ജങ്ഷന്‍ അപകടം പതിയിരിക്കുന്ന രീതിയിലാണുള്ളത്. കയറ്റവും വളവും ഒരുമിച്ചുവരുന്ന സ്ഥലമായതിനാല്‍ ബൈപ്പാസിലൂടെ കടന്നുവരുന്ന വാഹനങ്ങളെ പെട്ടെന്ന് കാണാന്‍ കഴിയില്ല.
വേങ്ങേരിയിലും പൂളാടിക്കുന്നിലും റൗണ്ട് എബൗട്ടുകള്‍ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ സഹായകമാവുമെങ്കിലും മലാപ്പറമ്പില്‍ സിഗ്‌നല്‍ ലൈറ്റ് കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഇവിടെ മേല്‍പ്പാലം മാത്രമാണ് ശാശ്വതപരിഹാരം. കാരണം സിഗ്‌നല്‍ ലൈറ്റുണ്ടായിട്ടും തൊണ്ടയാട് കുരുതിക്കളമാവുന്നത് നാം കണ്ടതാണ്.
No comments:
Post a Comment