Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 10 February 2012

മാറാട് കേസ്: 23 പ്രതികളെ കുറ്റവിമുക്തരാക്കി


കോഴിക്കോട്: മാറാട് കൂട്ടക്കൊല സംഭവത്തെത്തുടര്‍ന്ന് മാരകായുധങ്ങളുമായി പള്ളിയില്‍ സംഘടിച്ചെന്ന കേസിലെ 23 പ്രതികളെ മാറാട് പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. കേസിലെ ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2003 മെയ് രണ്ടിന് നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം പഞ്ചായത്ത് അംഗമായിരുന്ന പരീച്ചിന്റകത്ത് മൊയ്തീന്‍കോയയുടെ നേതൃത്വത്തില്‍ 23 അംഗ സംഘം പള്ളിയില്‍ സംഘടിച്ച് അക്രമം നടത്തിയെന്നായിരുന്നു കേസ്.

മൊയ്തീന്‍കോയയ്ക്ക് പുറമെ പള്ളിത്തൊടി മര്‍സൂക്ക് (35), സീമാമൂന്റകത്ത് മജീദ്, എന്‍ജുവിന്റകത്ത് സക്കീര്‍ (42), കുട്ടിച്ചന്റകത്ത് നൗഷാദ് (33), പരീച്ചിന്റകത്ത് ഹാരീസ് (40), തെക്കേപ്പുറത്ത് ജയ്‌സല്‍ (30), തലക്കലകത്ത് ബീരാന്‍ (55), സീമാമൂന്റകത്ത് സക്കീര്‍ ഹുസൈന്‍ (33), പുത്തഞ്ചേരിയേക്കല്‍ കുഞ്ഞിക്കോയ (50), സീമാമൂന്റകത്ത് സെയ്തുമുഹമ്മദ് (28), പുത്തന്‍പീടിയേക്കല്‍ ആമീര്‍ (28), തെക്കേപ്പുറത്ത് അസൈന്‍ (78), പരീച്ചിന്റകത്ത് അബ്ദുള്‍ഖാദര്‍ (58), കുട്ടിച്ചന്റകത്ത് അബൂബക്കര്‍ (55), തെക്കേപ്പുറത്ത് അബ്ബാസ് (48), അബൂബക്കറിന്റകത്ത് നജ്മുദ്ദീന്‍ (38), പുത്തന്‍പീടിയേക്കല്‍ ഷിഹാബ് (29), അരയന്‍വീട്ടില്‍ സുനൈബ് (28), അബൂബക്കറിന്റകത്ത് ഷമീര്‍ (30), തെക്കേപ്പുറത്ത് താജുദ്ദീന്‍ (32), പുത്തന്‍പുറായില്‍ മുഹമ്മദ് റാഫി (30), ചേക്കോത്ത് അബ്ദുള്‍ ജബ്ബാര്‍ (32) എന്നിവരെയാണ് പ്രത്യേക ജഡ്ജി ആര്‍. നാരായണ പിഷാരടി വിട്ടയച്ചത്. കേസിലെ പ്രതിയായിരുന്ന തെക്കേപ്പുരയില്‍ റസാഖ് വിചാരണയ്ക്കിടെ മരിച്ചിരുന്നു.


കേസിലെ പ്രതികള്‍ കൂട്ടക്കൊലക്കേസിലും പ്രതികളായിരുന്നു. ഇതില്‍ മര്‍സൂക്ക്, മജീദ്, സക്കീര്‍, ജയ്‌സല്‍, സക്കീര്‍ ഹുസൈന്‍, നജ്മുദ്ദീന്‍, സുഹൈബ്, മുഹമ്മദ് റാഫി എന്നിവരെ കൂട്ടക്കൊലക്കേസില്‍ ശിക്ഷിച്ചിട്ടുണ്ട്.


പ്രതികള്‍ ബോംബെറിഞ്ഞ് നാല് പോലീസുകാരെ പരിക്കേല്പിച്ചെന്നും മൂന്ന് ജീപ്പുകളും ഒരു ബസ്സും കത്തിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതിഭാഗത്തിനായി അഡ്വ. എം.ടി. സമീര്‍, അഡ്വ. പി.കെ. സമീര്‍ എന്നിവര്‍ ഹാജരായി.

No comments:

Discuss