Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 10 February 2012

സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് മൂന്നാമത്തെ യു.ഡി.എഫ് അംഗവും രാജിവെച്ചു

കോഴിക്കോട്: ചര്‍ച്ചകള്‍ കൂടാതെ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിന്ന് മൂന്നാമത്തെ യു.ഡി.എഫ് അംഗം കൂടി രാജിവെച്ചു. മുക്കം ഡിവിഷനില്‍ നിന്നുള്ള സോഷ്യലിസ്റ്റ് ജനത പ്രതിനിധി ഷറീന സുബൈറാണ് വ്യാഴാഴ്ച മൂന്നുമണിയോടെ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.
കാപ്പാട് ഡിവിഷനില്‍ നിന്നുള്ള സോഷ്യലിസ്റ്റ് ജനത പ്രതിനിധി കെ. ശങ്കരന്‍ മാസ്റ്റര്‍, ഓമശ്ശേരി ഡിവിഷനില്‍ നിന്നുള്ള മുസ്ലിം ലീഗ് പ്രതിനിധി വി. മുഹമ്മദ്മോന്‍ ഹാജി എന്നിവര്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു.
ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് കൂടിയായ ആര്‍. ശശിയുള്‍പ്പെടെ ആറ് അംഗങ്ങളുള്ള സമിതിയിലെ മറ്റു എല്‍.ഡി.എഫ് പ്രതിനിധികള്‍ ഒ. ഭക്തവത്സലന്‍, വി.ടി. ഉഷ എന്നിവരാണ്.  ജില്ലാ പഞ്ചായത്തിന്‍െറ കാര്‍ഷിക ആരോഗ്യ പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച 1.46 കോടി ഇ.എം.എസ് ഭവന പദ്ധതിയിലേക്ക് വകമാറ്റിയെന്നാണ് രാജിവെച്ചവരുടെ ആരോപണം.
എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് തുക വിനിയോഗിച്ചതെന്നും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല പറഞ്ഞു.

No comments:

Discuss