Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 19 February 2012

പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ്. സര്‍ക്കാറിന്റെ അന്ത്യം കുറിക്കുമെന്ന് എ.എ. അസീസ് എം.എല്‍.എ.

കോഴിക്കോട്: കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ പിറവത്തെ ജനങ്ങള്‍ വിധിയെഴുന്നതോടെ കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാറിന്റെ അന്ത്യം കുറിക്കുമെന്ന് ആര്‍.എസ്.പി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും യു.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറിയുമായ എ.എ.അസീസ് എം.എല്‍.എ. പറഞ്ഞു. ആര്‍.എസ്.പി. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ. പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.കാര്‍ത്തികേയന്‍, എം.കെ. കുഞ്ഞിമൊയ്തീന്‍, ഇ.കെ. മുഹമ്മദ് റഫീക്ക്, എം.എ.ടോമി, എം.ടി. സായിപ്രകാശ്, കെ.പി. ബാബു, ജോസ് വാലുമണ്ണേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി കെ.പി. രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് 23 അംഗ ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി കെ.പി. രാജനെ യോഗം ഐകകണേ്ഠ്യന തിരഞ്ഞെടുത്തു. കെ.ദേവാനന്ദന്‍ സ്വാഗതവും വില്‍സണ്‍ ജോണ്‍ നന്ദിയും പറഞ്ഞു.

No comments:

Discuss