കൊച്ചി: അഞ്ചു ദിവസം നീണ്ട അനിശ്ചിതത്ത്വത്തിനുശേഷം ‘എന്‍റിക്ക
ലക്സി’ എന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് സുരക്ഷാ ജീവനക്കാരെ
അറസ്റ്റുചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊലീസിന് വേണ്ടിവന്നത്
എട്ടുമണിക്കൂര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി മത്സ്യത്തൊഴിലാളികളെ
വെടിവെച്ചു കൊന്ന സംഭവമായിട്ടും അന്വേഷണത്തിന്‍െറ തുടക്കം മുതല്‍ നിയമ തടസ്സങ്ങള്‍ ഉന്നയിച്ച് നാവികരെ രക്ഷപ്പെടുത്താനാണ്് ഇറ്റാലിയന്‍ അധികൃതര്‍ ശ്രമിച്ചത്.
നയതന്ത്ര വിഷയമായതോടെ കേന്ദ്ര ആഭ്യന്തര- വിദേശ മന്ത്രാലയങ്ങളുടെയും ഏറ്റവുമൊടുവില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍െറയും ഇടപെടല്‍ വരെ അറസ്റ്റിന് വേണ്ടിവന്നു. ഇതിനിടെ, പ്രധാനമന്ത്രിയും വിഷയത്തില്‍ ഇടപെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് അനുസൃതമായ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. അറസ്റ്റിന് വഴങ്ങുന്നില്ളെങ്കില്‍ നിയമപരമായ നടപടി പൂര്‍ത്തിയാക്കി നാവിക സേനാംഗങ്ങളെ അറസ്റ്റുചെയ്യണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊലീസിന് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് കേസിന്‍െറ പുരോഗതി വിലയിരുത്താന്‍ ദക്ഷിണമേഖല എ.ഡി.ജി.പി പി. ചന്ദ്രശേഖരനും കൊച്ചിയിലത്തെി. തുടര്‍ന്ന്, ഞായറാഴ്ച രാവിലെ എട്ടിനകം അറസ്റ്റിന് വഴങ്ങണമെന്ന് ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കാന്‍ മധ്യമേഖലാ ഐ.ജി കെ. പത്മകുമാറിനും കേസിന്‍െറ ഏകോപന ചുമതല നിര്‍വഹിച്ച സിറ്റി പൊലീസ് കമീഷണര്‍ എം.ആര്‍. അജിത് കുമാറിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതനുസരിച്ചായിരുന്നു പിന്നീടുള്ള ഓരോ നടപടിക്രമങ്ങളും. ഇതിനിടെ, അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശവും സര്‍ക്കാര്‍ തേടി. പഴുതടച്ചുള്ള നടപടികളിലൂടെ കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ക്യാപ്റ്റനെയും ചോദ്യം ചെയ്ത പൊലീസ് ഒടുവില്‍ വെടിയുതിര്‍ത്ത രണ്ട് നാവികരെ കണ്ടത്തെുകയായിരുന്നു.
വൈകുന്നേരം നാലോടെ ഇരുവരെയും കരയിലത്തെിക്കുകയും ചെയ്തിരുന്നു. നീണ്ടകര കോസ്റ്റല്‍ പൊലീസിന്‍െറ ഇടപെടലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായി. വെടിയുതിര്‍ത്തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന് ഗ്ളോബല്‍ പൊസിഷന്‍ സിസ്റ്റത്തിലൂടെ ആദ്യം സ്ഥിരീകരിച്ചത് കോസ്റ്റല്‍ പൊലീസാണ്. പിന്നീട് കേന്ദ്രസര്‍ക്കാറും സംസ്ഥാന ഡി.ജി.പിയും ഈ വാദം അംഗീകരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്ത രണ്ടുപേരെ വിട്ടുകിട്ടണമെന്ന ഉറച്ച നിലപാടാണ ്സിറ്റി പൊലീസ് കമീഷണര്‍ സ്വീകരിച്ചത്. കേസ് ഏതുതരത്തില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എന്തൊക്കെ കുറ്റങ്ങള്‍ ചുമത്തുമെന്നും രേഖാമൂലം അറിയിക്കണമെന്ന ഇറ്റാലിയന്‍ കോണ്‍സല്‍ ജനറലിന്‍െറ ആവശ്യം പൊലീസ് തള്ളി.
മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായിട്ടില്ളെന്നും നിയമം ലംഘിച്ചാണ് വെടിവെപ്പ് നടന്നതെന്നും കുറ്റക്കാരെ അറസ്റ്റുചെയ്യാതെ പിന്മാറില്ളെന്നും പൊലീസ് കര്‍ശന നിലപാട് എടുത്തതോടെ ക്യാപ്റ്റനും ഇറ്റാലിയന്‍ അധികൃതരും വഴങ്ങുകയായിരുന്നു. കഴിഞ്ഞ 15 ന് വൈകുന്നേരം തന്നെ മറൈന്‍ മര്‍ക്കന്‍ൈറല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ വ്യവസ്ഥകള്‍ അനുസരിച്ച് അറസ്റ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചിരുന്നു. നാവിക സേനാ അംഗങ്ങളെ ഇന്ത്യന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കാതെ പിന്മാറില്ളെന്ന് പൊലീസ് വ്യക്തമാക്കിയതും ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്ക് തിരിച്ചടിയായി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണ് വെടിവെപ്പ് നടന്നതെന്ന രേഖകളും പൊലീസ് ഇതിനിടെ ശേഖരിച്ചിരുന്നു.
കമീഷണര്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ നാവിക ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യുന്ന കാര്യത്തില്‍ ഇറ്റാലിയന്‍ കോണ്‍സലിന്‍െറ ഭാഗത്തുനിന്ന് വിയോജിപ്പ് ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. നയതന്ത്ര തലത്തില്‍ ഏറെ വിവാദമുണ്ടാക്കിയ കപ്പല്‍കൊല തന്മയത്വത്തോടെ കൈകാര്യം ചെയ്ത അന്വേഷണ സംഘത്തിന്‍െറ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റി.

No comments:
Post a Comment