Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 19 February 2012

22-ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി സമിതി


കോഴിക്കോട്: ഫിബ്രവരി 22-ന് ചില വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ച കടയടപ്പില്‍ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കുകയില്ല.

കേരളത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സമിതിയുടെയും ജില്ലാ കമ്മിറ്റിയുടെയും തീരുമാനത്തിന്റെ ഭാഗമായി കല്ലായിറോഡ്- ലിങ്ക് റോഡ് യൂണിറ്റിലെ മുഴുവന്‍ കടകളും സാധാരണപോലെ തുറന്ന് പ്രവര്‍ത്തിക്കാന്‍ യൂണിറ്റ് യോഗം തീരുമാനിച്ചു.


ഈ വരുന്ന 28-ാം തിയ്യതി അഖിലേന്ത്യാ പണിമുടക്ക് ഉള്ളതിനാല്‍ 22-ന്റെ കടയടപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ഗിരീഷ് കീറ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീല്‍, രമേഷ് പി.വി., ബിപിന്‍ ചന്ദ്, ലാല്‍ ടി.ഡി., ഫൈസല്‍, ഷംസു തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Discuss