
നഗരത്തിലെ മേല്‍പ്പാലങ്ങളുടെ കൈവരികളുടെ ഉയരം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിനില്‍ക്കെ സി.എച്ച്. ഓവര്‍ബ്രിഡ്ജിലെ കൈവരികളില്‍ ചിലത് തകര്‍ന്ന നിലയില്‍. ഒരു വര്‍ഷമായി ഇത് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട്. കൈവരികളില്‍ ചിലത് ദ്രവിച്ച് കമ്പികള്‍ പുറത്തായ അവസ്ഥയിലാണ്.
കാല്‍നടയാത്രക്കാര്‍ക്കും മറ്റും ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. ഫുട്പാത്തിലെ സ്ലാബുകളുടെ അവസ്ഥയും പരിതാപകരമാണ്. സ്ലാബുകള്‍ തമ്മില്‍ ചിലയിടങ്ങളില്‍ വലിയ വിടവുകള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ ദിവസേന ഈ മേല്‍പ്പാലത്തിലൂടെ പോകുന്നുണ്ട്. പൊളിഞ്ഞ ഭാഗത്ത് കുട്ടികള്‍ താഴേക്ക് വീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
No comments:
Post a Comment