Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 3 February 2012

ഫെബ്രുവരി 20 മുതല്‍ കോഴിക്കോട് ബീച്ചില്‍ പാര്‍ക്കിങ് ഫീസ്

ഫെബ്രുവരി 20 മുതല്‍ കോഴിക്കോട് ബീച്ചില്‍ പാര്‍ക്കിങ് ഫീസ്
കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മോടിപിടിപ്പിക്കുന്നതിനോടനുബന്ധിച്ച് ഫെബ്രുവരി 20 മുതല്‍ കടപ്പുറത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താന്‍
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു.
കാര്‍, ജീപ്പ് എന്നിവക്ക് 20 രൂപയും ട്രാവലര്‍, മിനിബസ് എന്നിവക്ക് 30 രൂപയും വലിയ ബസിന് 50 രൂപയുമാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ഈടാക്കുക. ഇരുചക്രവാഹനങ്ങളെ ഫീസില്‍നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും പാര്‍ക്കിങിന് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും. കടപ്പുറത്ത് ടോയ്ലറ്റ്, വാട്ടര്‍ടാപ്പുകള്‍, എല്‍.സി.ഡി ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കാനും സെക്യൂരിറ്റി-ശുചീകരണ  തൊഴിലാളികളെ കൂടുതലായി നിയമിക്കാനും ധാരണയായിട്ടുണ്ട്. നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ഓപണ്‍ സ്റ്റേജില്‍ അറ്റകുറ്റപ്പണി നടത്തി കലാസന്ധ്യകള്‍ക്ക് സൗജന്യമായി നല്‍കാനുള്ള പദ്ധതിക്കും രൂപരേഖയായി. കടപ്പുറത്തത്തെുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റും പാരമ്പര്യ ഭക്ഷണം ലഭിക്കുന്നതിന് ഒരേ മാതൃകയിലുള്ള എട്ട് ഫുഡ് കോര്‍ട്ടുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

No comments:

Discuss