Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

എയ്ഞ്ചല്‍സിന്റെ പ്രവര്‍ത്തനം സംസ്ഥാനതലത്തിലേക്ക്‌

കോഴിക്കോട്: ദുരന്തമുഖത്ത് രക്ഷാദൗത്യവുമായെത്തുന്ന സന്നദ്ധ ആംബുലന്‍സ് സേനയായ 'എയ്ഞ്ചല്‍സി'ന്റെ പ്രവര്‍ത്തനം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നു. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ദൗത്യം 'എയ്ഞ്ചല്‍സ്' ഏറ്റെടുക്കുന്നത്. ഓരോ 20 കിലോമീറ്ററിലും ആസ്​പത്രികളുള്ള കേരളത്തില്‍, അവയെയെല്ലാം അപകടങ്ങള്‍ തത്സമയം നേരിടാന്‍ സുസജ്ജമാക്കുകയാണ് ലക്ഷ്യം. ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയും 'എയ്ഞ്ചല്‍സി'നുണ്ട്. ഇതിനുള്ള നിര്‍ദേശം സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ട്.

'ഗോള്‍ഡന്‍ അവര്‍ 2012' എന്നപേരിലുള്ള ഒന്നാം വാര്‍ഷികാഘോഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം അധ്യക്ഷതവഹിച്ചു. എയ്ഞ്ചല്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലന്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്​പര്‍ജന്‍കുമാര്‍, കെ.പി. അലക്‌സ്, എം.പി. അഹമ്മദ്, ഡോ. അബ്ദുല്ല ചെറയക്കാട്ട്, മമ്മുഹാജി, പി.കെ. സോമസുന്ദരന്‍, പി.സി. താഹിര്‍, ഫാ. ഗീവര്‍ഗീസ്, റഷീദ് പറമ്പന്‍, സഫീറുള്ള, മനോജ് നാരായണന്‍, ഡോ. ടി. ജയകൃഷ്ണന്‍, സുഭാഷിണി, തങ്കമ്മ മാത്യു, പ്രൊഫ. പി. പദ്മനാഭന്‍, റെജിജോസ്, ഡോ. മഹറൂഫ് രാജ് എന്നിവര്‍ സംസാരിച്ചു.

ആംബുലന്‍സ് സംവിധാനത്തെക്കുറിച്ചുള്ള സെമിനാര്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. ബാബുരാജ് അധ്യക്ഷതവഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എയ്ഞ്ചല്‍സ് ഡയറക്ടര്‍ ഡോ. വി.പി. ബാലസുബ്രഹ്മണ്യന്‍ സ്വാഗതവും ഡോ. ഫാബിത്ത് മൊയ്തീന്‍ നന്ദിയും പറഞ്ഞു. ഡോ. ഹക്കീം, സുരേഷ്, മാത്യു, പവന്‍, പ്രഭു, അനീഷ്, ഡോ. ജി. സായി രമണന്‍, ഡോ. പി.പി. വേണുഗോപാലന്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി.

ഞായറാഴ്ച രാവിലെ 8.30ന് പരിപാടികള്‍ തുടങ്ങും. സെമിനാറിനുശേഷം വൈകിട്ട് അഞ്ചിനാണ് സമാപനം.

No comments:

Discuss