കോഴിക്കോട്: മരണത്തിന്‍െറ വക്കിലൂടെ സഞ്ചരിച്ച് പൂര്‍ണിമ
ഇപ്പോഴും ജീവന്‍െറ പുല്‍ക്കൊടിയില്‍ പിടിച്ച് ആശുപത്രിക്കിടക്കയില്‍
തന്നെ കഴിയുകയാണ്. ലോകത്തിന്‍െറ നാനാദിക്കില്‍നിന്നും
മനുഷ്യസ്നേഹത്തിന്‍െറ
പുഴയിലൂടെ ഒഴുകിവന്ന 70 ലക്ഷം രൂപയും അജ്ഞാതരുടെ മനംനിറഞ്ഞ പ്രാര്‍ഥനകളും അവളുടെ ജീവന് തുണയായി നില്‍ക്കുന്നു. 402 ദിവസമായി മിംസ് ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന പൂര്‍ണിമക്ക് സാന്ത്വനം പകര്‍ന്ന് അച്ഛന്‍ പ്രദീപ്കുമാറും അമ്മ പ്രസന്നയും ചേച്ചി പ്രവീണയും അവളെ പരിചരിക്കുകയാണ്. കഴുത്തിന് താഴേ ചലനമറ്റുപോയ പെണ്‍കുട്ടി അല്‍ഫ എക്സ് എല്‍ ബെഡില്‍ (ഇലക്ട്രിക്കല്‍ കിടക്ക) ടി.വി സ്ക്രീനില്‍ കണ്ണുനട്ട് കിടക്കുന്നു. ചാനലുകള്‍ മാറ്റാനും ഇഷ്ടമുള്ള സിനിമകളും പരിപാടികളും കാണാനും അവള്‍ പതുക്കെ പറയും. തൊണ്ട മുറിച്ച് ഘടിപ്പിച്ച വെന്‍റിലേറ്ററിന്‍െറ ട്യൂബ് ഉള്ളതിനാല്‍ ശബ്ദം വല്ലാതെയൊന്നും പുറത്തുവരില്ല. എല്ലാ ചലനങ്ങളും ഭാവങ്ങളും അമ്മയും ചേച്ചിയും വേഗത്തില്‍ മനസ്സിലാക്കും. മുഖത്ത് ചിലപ്പോഴെങ്കിലും നേരിയ പുഞ്ചിരിയും കുസൃതിയും വിരിഞ്ഞുകാണുമ്പോള്‍ അവര്‍ക്ക് വല്ലാത്ത ആശ്വാസമാണ്. സ്വന്തമായി വാങ്ങിയ വെന്‍റിലേറ്ററുമായി വീട്ടിലേക്ക് മടങ്ങാന്‍ പലതവണ ശ്രമം നടത്തി. ഇന്‍ഫക്ഷനും പനിയും കടുത്ത ശ്വാസതടസ്സവും മാറിമാറി വന്നതോടെ ആശുപത്രി വിടാനുള്ള നീക്കങ്ങള്‍ മുടങ്ങി. ഐ.സി.യുവില്‍നിന്ന് മാറി 701ാം വാര്‍ഡില്‍ സന്നാഹങ്ങളൊരുക്കി കിടത്തിയിരിക്കയാണിപ്പോള്‍.
2011 ജനുവരി 12ന് വെള്ളിമാടുകുന്നില്‍ വാഹനാപകടത്തില്‍ സുഷുമ്ന നാഡിക്ക് പരിക്കേറ്റാണ് പൂര്‍ണിമ മരണത്തിന്‍െറ മടിത്തട്ടിലകപ്പെട്ടത്.
ട്യൂഷന്‍ സെന്‍ററില്‍നിന്ന് രാവിലെ സ്കൂളിലേക്ക് കൂട്ടുകാരോടൊപ്പം മടങ്ങുകയായിരുന്നു അവള്‍. അശ്രദ്ധമായി ഓടിച്ചുവന്ന ടൂറിസ്റ്റ് ബസിന്‍െറ തുറന്നുകിടന്ന ലഗേജ് ബോക്സിന്‍െറ ഡോര്‍ തട്ടിയാണ് അപകടമുണ്ടായത്. നിര്‍മല ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ ന്യൂറോ സര്‍ജന്‍ പ്രാഥമിക ചികിത്സ നല്‍കി. നേരെ മിംസ് ആശുപത്രിയിലത്തെിച്ചു. അന്ന് വെന്‍റിലേറ്ററില്‍ പ്രവേശിച്ചതാണ് പൂര്‍ണിമ. കഴുത്തിന് കീഴ്ഭാഗത്ത് ജീവന്‍െറ തുടിപ്പ് നഷ്ടപ്പെട്ടുപോയ അവള്‍ക്ക് രണ്ടാഴ്ചയാണ് മെഡിക്കല്‍ സംഘം ആയുസ്സ് പ്രവചിച്ചത്. അധ്യാപകരും കൂട്ടുകാരും ഡോക്ടര്‍മാരുടെ പ്രവചനംകേട്ട് കണ്ണീരുതിര്‍ത്തപ്പോള്‍ അച്ഛന്‍ പ്രദീപ്കുമാര്‍ മകള്‍ക്ക് ഒന്നും സംഭവിക്കില്ളെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പൂര്‍ണിമക്ക് ഡയഫ്രമെറ്റിക് പേസ്മേക്കര്‍ ഘടിപ്പിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ അത് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെയും ലോകം മുഴുവന്‍ പരന്നു. 50 ലക്ഷം രൂപയായിരുന്നു ഇതിന് ചെലവ്. പേസ്മേക്കര്‍ വാങ്ങാനും തുടര്‍ചികിത്സക്കും നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്നും ധനസഹായമൊഴുകി. 70 ലക്ഷം രൂപയാണ് ചികിത്സാ സഹായം കിട്ടിയത്. പേസ്മേക്കര്‍ ചികിത്സ ഫലവത്താകില്ളെന്ന് പിന്നീട് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സ്വന്തമായി വെന്‍റിലേറ്റര്‍ വാങ്ങി.
ജെ.ഡി.ടി അണ്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറിയില്‍ പ്ളസ്ടു സയന്‍സ് വിദ്യാര്‍ഥിയായിരുന്നു പൂര്‍ണിമ. അപകടമുണ്ടായതറിഞ്ഞ നിമിഷംമുതല്‍ ജെ.ഡി.ടി മാനേജ്മെന്‍റും അധ്യാപകരും സഹായഹസ്തവുമായി മുന്നോട്ടുവന്നു. ആദ്യംതന്നെ സ്വന്തം അക്കൗണ്ടില്‍നിന്ന് ഒരുലക്ഷം രൂപയെടുത്ത് പ്രിന്‍സിപ്പല്‍ പ്രഫ. ഷാഹുദ്ദീന്‍ നല്‍കി. ജെ.ഡി.ടി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് സംഭാവനകള്‍ ഒഴുകിയത്തെി.
പൂര്‍ണിമയുടെ ചേച്ചി പ്രവീണ എന്‍ജിനീയറിങ് പഠനമുപേക്ഷിച്ച് അനുജത്തിയെ പരിചരിക്കുന്നു. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ അധ്യാപികയായ അമ്മ ശമ്പളമില്ലാത്ത അവധിയിലാണ്. പഞ്ചായത്ത് സെക്രട്ടറിയായ അച്ഛന്‍ പ്രദീപ്കുമാര്‍ തന്‍േറതല്ലാത്ത കാരണത്താല്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഷനിലാണ്. തിരുവല്ല സ്വദേശികളാണിവര്‍. 97 മുതല്‍ വെള്ളിമാടുകുന്നിലായിരുന്നു താമസം. മകള്‍ ആശുപത്രിയിലായതോടെ വീട് വിറ്റു. തൊണ്ടയാട് വീട് വാടകക്കെടുത്തു. മകളെയുംകൊണ്ട് വീട്ടിലേക്ക് പോകാന്‍ കാത്തിരിക്കുകയാണ് ഈ കുടുംബം.

No comments:
Post a Comment