Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 18 February 2012

ഇറ്റാലിയന്‍ കപ്പല്‍ സംഭവം ഫ്രഞ്ച് ചാരകേസിന്‍െറ അവസ്ഥയിലേക്ക്

കൊച്ചി: ഫ്രഞ്ച് ചാരകേസിന് സമാനമായ അവസ്ഥ ഇറ്റാലിയന്‍ കപ്പല്‍ സംഭവത്തിനും വരുമെന്ന് ആശങ്ക. രണ്ട് ഫ്രഞ്ച് പൗരന്മാരുള്‍പ്പെട്ട ചാരകേസ്  ഇന്ത്യയുടെ നയതന്ത്ര പിഴവിന്‍െറ ഓര്‍മപ്പെടുത്തലായി ഇപ്പോഴും നടപടികള്‍ മരവിച്ച് കോടതിയിലുണ്ട്.  നയതന്ത്ര ധാരണകളെ
തുടര്‍ന്ന് മോചിപ്പിക്കപ്പെട്ട പ്രതികളെ പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍  സര്‍ക്കാറിനായില്ല. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പലിലെ പ്രതികളെ വിട്ടയച്ചാല്‍ പിന്നീട് ഇവര്‍ക്കെതിരെ ഇന്ത്യക്ക് നടപടിയെടുക്കാനാവില്ല.
 1995 ഡിസംബര്‍ 19നും 28നും ഇടയില്‍ കൊച്ചി അഴിമുഖത്ത് അനധികൃത സര്‍വേ നടത്തിയതാണ് ഫ്രഞ്ച് ചാരകേസിന് ആധാരം. ഫ്രഞ്ച് പൗരന്മാരായ ഫ്രാന്‍സിസ് ക്ളാവല്‍, എല്ലി ഫിലിപ്പ്, ഗോവന്‍ സ്വദേശി എം.എസ്. ഫുട്ടാര്‍ഡോ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഘത്തിന് സഹായം നല്‍കിയതിന്‍െറ പേരില്‍ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിരുന്ന ഇപ്പോഴത്തെ കേന്ദ്ര മന്ത്രി കെ.വി. തോമസിനെ കുറ്റപത്രം നല്‍കുന്ന വേളയില്‍ തെളിവുകളുടെ അഭാവത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. മറ്റു പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരാനായിരുന്നു കോടതിയുടെ തീരുമാനം.
1997ല്‍ സ്വാതന്ത്ര്യദിനത്തില്‍ ദല്‍ഹിയില്‍ നടന്ന പരേഡിന് മുഖ്യാതിഥിയായി ക്ഷണിച്ചത് ഫ്രഞ്ച് പ്രസിഡന്‍റിനെയാണ്. ഫ്രഞ്ച് പൗരന്മാരായ രണ്ടുപേര്‍ കേസില്‍ ഉള്‍പ്പെട്ട് ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ ചടങ്ങിനത്തെുക ബുദ്ധിമുട്ടാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇന്ത്യയിലെ ഭരണ നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് നയതന്ത്രതലത്തില്‍ നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ രണ്ടുപ്രതികളെയും താല്‍ക്കാലികമായി മോചിപ്പിച്ച് ഫ്രാന്‍സിലേക്ക് വിടുന്നതിന് ധാരണയായി.  ഇതിന്‍െറ അടിസ്ഥാനത്തില്‍ ക്ളാവലും എല്ലി ഫിലിപ്പും ഹൈകോടതിയില്‍ മോചനത്തിന് ഹരജി നല്‍കി. നയതന്ത്ര തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍  സി.ബി.ഐ ഇതിനെ കോടതിയില്‍ എതിര്‍ത്തില്ല. ഫ്രഞ്ച് എംബസിയും കേന്ദ്ര സര്‍ക്കാറും ഇവരെ താല്‍ക്കാലികമായാണ് ഫ്രാന്‍സിലേക്ക് അയക്കുന്നതെന്ന കാര്യം കോടതിയെ അറിയിച്ചു.
എന്നാല്‍, നയതന്ത്രതലത്തിലെടുത്ത തീരുമാനം പിന്നീട് പാളി.  വിചാരണ നടപടികള്‍ക്കായി രണ്ട് ഫ്രഞ്ച് പൗരന്മാരെയും കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല.  പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സ്വന്തം പൗരന്മാരെ വിചാരണ നടപടികള്‍ക്കായി മറ്റൊരു രാജ്യത്തേക്ക് നിര്‍ബന്ധപൂര്‍വം അയക്കാന്‍ നിയമം അനുവദിക്കുന്നില്ളെന്നു പറഞ്ഞ് ഫ്രഞ്ച് അധികൃതര്‍ കൈ മലര്‍ത്തി. ഇന്ത്യന്‍ അധികൃതര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഫ്രാന്‍സിലത്തെി വിചാരണ  നടത്താമെന്ന നിലപാടും അവര്‍ സ്വീകരിച്ചു. ഫ്രഞ്ച് പൗരന്മാര്‍ക്കൊപ്പം പുറത്തിറങ്ങിയ  ഗോവന്‍ സ്വദേശി എം.എസ്. ഫുട്ടാര്‍ഡോ എവിടെയാണെന്ന് കണ്ടത്തൊന്‍ സി.ബി.ഐക്ക്  കഴിഞ്ഞിട്ടില്ല. ഇതോടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് ലോങ് പെന്‍റിങ് കേസുകളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്.
‘ദി ഗിലാത്തി’ എന്ന നൗകയില്‍ കൊച്ചി അഴിമുഖത്ത് അനധികൃത സര്‍വേ നടത്തിയ സംഘം 1995 ഡിസംബര്‍ 25നാണ് കോസ്റ്റ് ഗാര്‍ഡിന്‍െറ പിടിയിലാകുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സര്‍വേയില്‍ ശേഖരിച്ച വിവരങ്ങള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് കണ്ടത്തെിയത്്. 1995 ഏപ്രിലിലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നതെന്നും കണ്ടത്തെിയിരുന്നു. കേസില്‍ തൊണ്ടിയായി നൗക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

No comments:

Discuss