Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

മറാഠേയുടെ വീട്ടില്‍ സാന്ത്വന സ്പര്‍ശവുമായി കലക്ടര്‍

 കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗീതപ്രതിഭ ശരത്ചന്ദ്ര മറാഠേയെ ജില്ലാ കലക്ടര്‍ ഡോ.പി.ബി. സലീം സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസിന് സമീപത്തെ ശ്രുതിമന്ദിരത്തില്‍ കഴിയുന്ന മറാഠേയും പത്നി മനീഷയെയും സന്ദര്‍ശിച്ച കലക്ടര്‍ രോഗവിവരങ്ങള്‍ തിരക്കി. മറാഠേയുടെ ദയനീയ കഥ
മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജില്ലാ കലക്ടര്‍ സാന്ത്വനമായത്തെിയത്. 86 വയസ്സുളള മറാഠേക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന അവശ കലാകാര പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായെന്ന് ഭാര്യ മനീഷ കലക്ടറെ അറിയിച്ചു. പെന്‍ഷന്‍ പുന$സ്ഥാപിക്കുമെന്നും കുടിശ്ശിക സഹിതം പതിനഞ്ചു ദിവസത്തിനകം നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. മറാഠേക്കും ഭാര്യക്കും സമ്മതമാണെങ്കില്‍ വൃദ്ധസദനത്തില്‍ താമസ സൗകര്യം ഒരുക്കും. ഹോംനഴ്സിന്‍െറ സേവനവും ലഭ്യമാക്കും. മെഡിക്കല്‍ കോളജില്‍ സൗജന്യ ചികിത്സ നല്‍കാമെന്നും  കലാസാംസ്കാരിക സംഘടനകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണം തേടുമെന്നും കലക്ടര്‍ അറിയിച്ചു.

No comments:

Discuss