Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

പ്രതിഷേധപ്രകടനം നടത്തിയ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് മര്‍ദിച്ചതായി ആരോപിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയതിന് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ സി.ഐ.ടി.യു. ഓട്ടോ സെക്ഷന്‍ സെക്രട്ടറി കെ. പത്മനാഭനും ഉള്‍പ്പെടും. അനുമതിയില്ലാതെ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തിയതിനാണ് കേസ്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ ആനക്കുള ആലിപ്പുറത്ത് ജോഷിയെ പോലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തുകയും രണ്ടുദിവസം പണിമുടക്കുകയും ചെയ്തത്. കെ.ദാസന്‍ എം.എല്‍.എ. റൂറല്‍ എസ്.പി. യുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഓട്ടോറിക്ഷാ സമരം പിന്‍വലിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ പ്രതികാര നടപടികളൊന്നും പോലീസ് എടുക്കില്ലെന്ന് എസ്.പി. ഉറപ്പുനല്‍കിയിരുന്നതായി കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചിരുന്നു. എന്നിട്ടും പ്രതികാര നടപടിയായാണ് കേസെടുത്തതെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നു.

No comments:

Discuss