മുബൈയില്‍ നിന്നുള്ള ആദിതിസിങ്, ഗൗരവ്
ബലാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഗീത നിശ. കോഴിക്കോടിന്റെ മുഴുവന്‍ ചരിത്രവും വിളിച്ചോതിയ ലേസര്‍ഷോ കാണികളുടെ മനം കവര്‍ന്നു. വേദിയില്‍ ഉയര്‍ത്തിയ കര്‍ട്ടനില്‍ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയത്, സാമൂതിരിയുടെ ഭരണം, മലബാറിന് അറബി - ചൈന -ഡച്ചുകാരുമായുള്ള വ്യാപര ബന്ധം, ബ്രിട്ടീഷുകാരോടുള്ള ചെറുത്തുനില്‍പ്, കോഴിക്കോട്ടെ സ്വാതന്ത്രൃ സമര സേനാനികള്‍, സാംസ്കാരിക നായകന്മാര്‍, തളിയിലെ രേവതി പട്ടത്താനം, കോഴിക്കോടന്‍ വിഭവങ്ങള്‍ തുടങ്ങിവയാണ് ലേസര്‍ ഷോയില്‍ ഉള്‍ക്കൊള്ളിച്ചത്.
ശ്രീകൃഷ്ണന്റെയും രാധയുടെയും ഗോപികമാരുടെയും വേഷമിട്ട മണിപ്പൂരി കലാകാരന്മാര്‍ അവതരിപ്പിച്ച ബസന്താറാസ് നൃത്തനാടകം നവ്യാനുഭവമായി. മെയ്വഴക്കവും വ്യായാമ മുറകളും വിളിച്ചോതിയ കളരിപ്പയറ്റും ഫാഓലിന്‍ യിന്‍ യാങ്ങിന്റെ കുങ്ഫുവും വേദിയില്‍ അരങ്ങേറി. സരോവരം ഓപണ്‍ സ്റ്റേജില്‍ സോപാന സംഗീതം, മാര്‍ഗംകളി, നാടന്‍പാട്ട് തുടങ്ങിയ നാടന്‍ പരമ്പരാഗത കലകളും തളിയിലെ സ്റ്റേജില്‍ ശാസ്ത്രീയ നൃത്തവും ഡോ. രംഗനാഥ ശര്‍മയുടെ ശാസ്ത്രീയ സംഗീതവും അരങ്ങേറി.

No comments:
Post a Comment