കോഴിക്കോട്: പി.എം.ജി.എസ്.വൈ പാക്കേജില്‍നിന്ന് കൈമാറിയ അഞ്ച്
റോഡുകള്‍ ഏറ്റെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി.
പുതുപ്പാടി പഞ്ചായത്തിലെ വള്ള്യാട്-പരപ്പന്‍പാറ, പയോണ-കുറുമരുകണ്ടി
റോഡുകള്‍, കട്ടിപ്പാറ പഞ്ചായത്തിലെ
വെട്ടിഒഴിഞ്ഞതോട്ടം-കരിഞ്ചോല-പൂവന്‍മല റോഡ്, കൊടുവളളി പഞ്ചായത്തിലെ മാട്ടുപൊയില്‍-എളമാക്കില്‍ റോഡ്, കൂടരഞ്ഞി പഞ്ചായത്തിലെ കല്ലന്‍പുല്ല്- തമ്പുരാന്‍ കൊല്ലി റോഡുകളാണ് ഏറ്റെടുത്തത്.
മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ചെറുവണ്ണൂര്‍-നല്ലളം മിനി വ്യവസായ എസ്റ്റേറ്റിന്റെ ഒരു പ്ലോട്ട് കൈമാറുന്നതിനുള്ള സ്റ്റേ ഒഴിവാക്കികിട്ടുന്നതിന് സര്‍ക്കാറിന് അപേക്ഷ നല്‍കാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്തില്‍ പാര്‍ട്ടൈം സ്വീപ്പര്‍ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടും. കുരുവട്ടൂര്‍ പഞ്ചായത്തിലെ റോഡ് പ്രവൃത്തികള്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് പുതുക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീലയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ആര്‍. ശശി, സ്റ്റാന്‍ഡിങ് ചെയര്‍പേഴ്സന്മാരായ ടി.കെ. തങ്കമണി, പി.ജി. ജോര്‍ജ്മാസ്റ്റര്‍, സി.വി.എം നജ്മ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment