കോഴിക്കോട്: മലാപ്പറമ്പ് -പൂളാടിക്കുന്ന് ബൈപാസ്
തുറക്കുന്നതോടെ മലാപ്പറമ്പ് ജങ്ഷനില്‍ ഗതാഗത നിയന്ത്രണം
ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം അറിയിച്ചു. ഗതാഗത
കുരുക്ക് പരിശോധിക്കാനായി സ്ഥലം സന്ദര്‍ശിച്ചശേഷമാണ് കലക്ടര്‍
ഇക്കാര്യമറിയിച്ചത്. ക്രിസ്തുരാജ
ചര്‍ച്ചിനു മുന്നിലെ ബസ് സ്റ്റോപ് മലാപ്പറമ്പ് ഹൗസിങ് കോളനിക്ക് സമീപത്തെ എ.ഡി.എം ബംഗ്ളാവിനടുത്തേക്ക് മാറ്റും. പ്രൊവിഡന്‍സ് കോളജിലേക്കുള്ള വഴി വണ്‍വേ ആക്കും. ക്രിസ്തുരാജ പള്ളിക്ക് എതിര്‍വശത്ത് വാഹനം നിര്‍ത്തുന്നത് നിയന്ത്രിച്ച് ഇഖ്റ ഹോസ്പിറ്റലിന് മുന്നിലെ പുതിയ ബസ് ബേയിലേക്ക് സ്റ്റോപ് മാറ്റും. വയനാട് ഭാഗത്തുനിന്നും തൊണ്ടയാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മലാപ്പറമ്പ് ജങ്ഷനില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പഴയ മെഡിക്കല്‍ കോളജ് റോഡിലൂടെ ബൈപാസില്‍ പ്രവേശിക്കുന്നതിനായി ഈ റോഡ് നവീകരിക്കും. മലാപ്പറമ്പ് ജങ്ഷനില്‍ ഫുട്പാത്ത് കൈയടക്കി നടത്തുന്ന പച്ചക്കറി കച്ചവടം ഉടന്‍ അവസാനിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

No comments:
Post a Comment