
മാറാട്- നരിക്കാട്ടേരി കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റിയത് പിന്‍വലിക്കണമെന്നും മാറാട് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് എ.ഡി.ജി.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
തീവ്രവാദ കേസുകള്‍ അട്ടിമറിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മാറാട് കേസില്‍ മുസ്‌ലിം ലീഗിലെ ചില ഉന്നത നേതാക്കളെ ചോദ്യം ചെയ്യുന്ന ഘട്ടമായപ്പോള്‍ ഉദ്യോഗസ്ഥനെ പിന്‍വലിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സി.ബി.ഐ. അന്വേഷണത്തെ എതിര്‍ത്ത സി.പി.എം. ഇപ്പോള്‍ അനുകൂലിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. സൈബര്‍ സെല്ലിന്റെ തലപ്പത്ത് ഉദ്യോഗസ്ഥമാറ്റം വരുത്തിയത് ലീഗിന്റെ സമ്മര്‍ദം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍, എ.പി.രാജന്‍, എം.സി.ശശീന്ദ്രന്‍, വി.വി.രാജന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment