Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

നഗരത്തിലെ മൂന്നു മേല്‍പാലങ്ങള്‍ക്ക് മൂന്നു മാസത്തിനകം ടെന്‍ഡര്‍


കോഴിക്കോട്: തൊണ്ടയാട്, പന്നിയങ്കര, പുതിയപാലം എന്നിവിടങ്ങളില്‍ പണിയുന്ന മേല്‍പാലങ്ങള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിച്ചതോടെ പൊതുമരാമത്ത് വകുപ്പ് തുടര്‍ നടപടികള്‍ക്ക് വേഗം കൂട്ടി. മൂന്നു പാലത്തിന്‍െറയും നിര്‍മാണ കരാര്‍ മൂന്നു മാസത്തിനകം ടെന്‍ഡര്‍ ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം  എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. രാധാകൃഷ്ണന്‍ മാധ്യമത്തോട് പറഞ്ഞു. ഇതില്‍ പന്നിയങ്കര റെയില്‍വേ മേല്‍പാലത്തിനായുള്ള വിശദമായ സര്‍വേ ഇന്ന് തുടങ്ങും. ഇവിടെ അലൈന്‍മെന്‍റ് നേരത്തേ പൂര്‍ത്തിയായതാണ്.
തൊണ്ടയാട് ജങ്ഷനിലും പുതിയപാലത്ത് കനോലി കനാലിന് കുറുകെയും പണിയുന്ന മേല്‍പാലങ്ങളുടെ സര്‍വേ നേരത്തേ പൂര്‍ത്തിയായതാണ്. മറ്റു പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഇനി അലൈന്‍മെന്‍റ് തയാറാക്കി രൂപരേഖ വരക്കണം. ഇവ രണ്ടും ഒന്നിച്ച് ഒരേസമയം നടത്താനാകും. അലൈന്‍മെന്‍റ് തയാറായാലേ എത്രസ്ഥലം വേണ്ടിവരുമെന്ന് വ്യക്തമാകൂ. ഇതറിഞ്ഞാല്‍ ഒരു മാസത്തിനകം സ്ഥലമെടുപ്പ് നടപടിക്രമം ആരംഭിക്കുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ പുതിയ പുനരധിവാസ പാക്കേജ് പ്രാബല്യത്തിലായതിനാല്‍ സ്ഥലമെടുപ്പിന് പ്രയാസമുണ്ടാകില്ളെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ സ്ഥലമെടുപ്പ് പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ബജറ്റില്‍ പ്രഖ്യാപിച്ച തൊണ്ടയാട് മേല്‍പാലത്തിന് 50 കോടി രൂപയും പന്നിയങ്കര, പുതിയപാലം മേല്‍പാലങ്ങള്‍ക്ക് 40 കോടി രൂപ വീതവുമായി ആകെ 130 കോടി രൂപയാണ് കഴിഞ്ഞദിവസം ധനകാര്യവകുപ്പ് അനുവദിച്ചത്. സ്ഥലമെടുപ്പിനുള്ള തുക കൂടി ഉള്‍പ്പെടുന്നതാണിത്. പന്നിയങ്കര  റെയില്‍വേ മേല്‍പാലത്തിന് 85 കോടി രൂപയിലേറെയാണ്  ചെലവു പ്രതീക്ഷിക്കുന്നത്. ആദ്യ ഗഡുവായാണ് 40 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പുതിയപാലത്ത് തളി, കല്ലിട്ടനിട ഭാഗങ്ങളില്‍ നിലവിലെ റോഡുകള്‍ തീരെ വീതിയില്ലാത്തതിനാല്‍ സ്ഥലമെടുപ്പാണ് പ്രധാന പ്രശ്നം. പുതിയ നയമനുസരിച്ച് ജലപാതകള്‍ക്ക് കുറുകെയുള്ള പാലം ഉയരത്തില്‍ പണിയേണ്ടതുണ്ട്. മേല്‍പാലം മാതൃകയില്‍ നിര്‍മിക്കുന്നതിനാല്‍ താഴെ കടകള്‍ നിര്‍മിച്ച്, ഒഴിപ്പിക്കുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാനും സാധിക്കും. നഗരസഭയുടെ സഹകരണത്തോടെയേ നടപ്പാക്കാനാവൂ. തൊണ്ടയാട്  കാവ് ബസ് സ്റ്റോപ്പിന് സമീപം കുറച്ച് സ്ഥലം ഏറ്റെടുക്കേണ്ടിവരും.

No comments:

Discuss