Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 16 February 2012

ഫറോക്ക് പഴയപാലത്തിലെ തകര്‍ന്ന സുരക്ഷാകമാനം അഴിച്ചുനീക്കി


ഫറോക്ക് പഴയപാലത്തിന് സമീപം അപകട ഭീഷണിയുയര്‍ത്തി നിന്നിരുന്ന സുരക്ഷാകമാനം അഴിച്ചുനീക്കി. പാലത്തിന്റെ സംരക്ഷണത്തിനായി സ്ഥാപിച്ച സുരക്ഷാകമാനം വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്നതിനെ തുടര്‍ന്നാണ് അപകടാവസ്ഥയിലായത്. ജനവരി 31ന് സ്ഥാപിച്ച കമാനം ഫിബ്രവരി രണ്ടിന് രാത്രി അജ്ഞാതവാഹനം ഇടിച്ച് തകര്‍ന്നിരുന്നു.

ഇളകിയാടി നിന്നിരുന്ന കമാനത്തില്‍ കഴിഞ്ഞ ശനിയാഴ്ച വീണ്ടും ചരക്കുലോറിയിടിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ അപകടാവസ്ഥയിലാവുകയായിരുന്നു. പൊട്ടിയ കമാനം അഴിച്ചുമാറ്റാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമാനത്തില്‍ റീത്ത് വെച്ചിരുന്നു.

പാലത്തിന്റെ ചെറുവണ്ണൂര്‍ ഭാഗത്തെ സുരക്ഷാ കമാനത്തിന് തകരാറുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും ഇതും അഴിച്ചുമാറ്റുകയാണെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. പകരം പാലത്തിന്റെ ഇരുവശങ്ങളിലും സെന്‍സര്‍ സംവിധാനത്തോടെയുള്ള സുരക്ഷാ സംവിധാനം സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ കാര്യങ്ങള്‍ വിലയിരുത്താനായി കെല്‍ട്രോണിലെ വിദഗ്ധര്‍ ഉടനെ പാലം സന്ദര്‍ശിക്കും.

ചൊവ്വാഴ്ച മുതല്‍ പാലം അടച്ചിട്ട് അറ്റകുറ്റപ്പണികള്‍ നടത്താനും അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ദേശീയപാതയില്‍ ടാറിങ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഫറോക്ക് പഴയപാലം വഴി തിരിച്ച് വിടേണ്ടിവന്നതിനാല്‍ തത്കാലം പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. ടാറിങ് പണി ചെറുവണ്ണൂര്‍ കഴിഞ്ഞാല്‍ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

No comments:

Discuss