ദോഹ: വിഖ്യാത കലാകാരന്‍ യൂസുഫ് ഇസ്ലാമിന്‍െറ സംഗീതവിരുന്നിന്
ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്ക് ഇന്ന് വേദിയാകും. പശ്ചിമേഷ്യയില്‍
ആദ്യമായി യൂസുഫ് നടത്തുന്ന സംഗീതപരിപാടി ആരാധകര്‍ എന്നെന്നേക്കുമായി
ഹൃദയത്തിലേറ്റിയ അദ്ദേഹത്തിന്‍െറ ഹിറ്റ്
ഗാനങ്ങളിലൂടെയുള്ള യാത്രയായിരിക്കും. ഈ വര്‍ഷം ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സംഗീതപരമ്പരക്കാണ് യൂസുഫ് ഇസ്ലാമിന്‍െറ പരിപാടിയിലൂടെ ഇന്ന് തുടക്കം കുറിക്കുന്നത്.
പരിപാടിയുടെ ടിക്കറ് വില്‍പന ആര്‍ട്ട്മ്യൂസിയം വഴിയും ഖത്തര്‍ മ്യൂസിയം അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. 750 റിയാലാണ് വി.ഐ.പി ടിക്കറ്റുകളുടെ നിരക്ക്. വി.ഐ.പി ടിക്കറ്റെടുക്കുന്നവര്‍ക്ക് പരിപാടി നടക്കുന്ന സ്ഥലത്ത് തന്നെ പാര്‍ക്കിംഗ് സൗകര്യം ലഭിക്കും. ഇവരെ പ്രത്യേകം പരിപാടിയിലേക്ക് സ്വീകരിക്കും. 210 റിയാലാണ് സാധാരണ ടിക്കറ്റുകളുടെ നിരക്ക്. ഖത്തര്‍ നാഷനല്‍ തിയേറ്ററിന്‍െറ ലോട്ടിലാണ് ഇവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യം അനുവദിക്കുക.
ഇവിടെ നിന്ന് സംഘാടകര്‍ ഏര്‍പ്പെടുത്തുന്ന ബസ്സുകളില്‍ കാണികളെ വേദിയിലത്തെിക്കും. അഞ്ച് മണിക്കാണ് വേദിയിലേക്കുള്ള ഗെയ്റ്റുകള്‍ തുറക്കുക. വി.ഐ.പികളെ ആറ് മണിമുതല്‍ സ്വീകരിച്ചു തുടങ്ങും.
ലണ്ടനില്‍ ജനിച്ച കാറ്റ് സ്റ്റീവന്‍സ് 1977ല്‍ ഇസ്ലാം മതം സ്വീകരിച്ച് യൂസുഫ് ഇസ്ലാം ആയി മാറുകയായിരുന്നു. 60കളിലും 70കളിലും തന്‍െറ മാന്ത്രികസംഗീതത്തിലൂടെ ആരാധകരെ ഇളക്കിമറിച്ച ഗായകനാണ് യൂസുഫ്.

No comments:
Post a Comment