Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 16 February 2012

പെരുമ്പില്‍താഴത്ത് വയല്‍ നികത്തുന്നു




രാമനാട്ടുകര ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പെരുമ്പില്‍താഴത്ത് വ്യാപകമായി വയല്‍ നികത്തുന്നു.
രാമനാട്ടുകര ബൈപ്പാസില്‍നിന്ന് പെരുമ്പില്‍താഴത്തേക്ക് പോകുന്ന റോഡരികില്‍ പെരുമ്പില്‍താഴം ഓവുപാലത്തിനു സമീപമാണ് സ്വകാര്യവ്യക്തി വയല്‍ നികത്തുന്നത്. റവന്യൂ, പഞ്ചായത്ത് അധികൃതരുടെ അനുമതിയില്ലാതെ അനധികൃതമായിട്ടാണ് വയല്‍ നികത്തല്‍.
നാലു ദിവസത്തോളമായി വയല്‍ നികത്തല്‍ തുടങ്ങിയിട്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായ ഫിബ്രവരി 11 രണ്ടാം ശനിയാഴ്ച, ഞായര്‍ ദിവസങ്ങളിലാണ് ടിപ്പര്‍ ലോറിയില്‍ മണ്ണുകൊണ്ടുവന്ന് വയല്‍ നികത്തിയത്.

കോലാര്‍ക്കുന്ന്, സേവാമന്ദിരം, പൊറ്റപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഒഴുകിവന്നത് കെട്ടിനില്ക്കുന്ന പെരുമ്പില്‍താഴത്ത് നെല്‍കൃഷി ചെയ്യുന്ന വയല്‍ നികത്തിയാല്‍ മഴക്കാലത്ത് വെള്ളം പൊങ്ങി ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വയല്‍ നികത്തുന്നതുമൂലം ഈ പ്രദേശത്തെ ഒട്ടേറെ വീടുകളും മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ മുങ്ങും.


എട്ടാല്‍ വാര്‍ഡില്‍ നെല്‍കൃഷിചെയ്യുന്ന പ്രധാനപ്പെട്ട വയലുകളാണ് ഇപ്പോള്‍ നികത്തിക്കൊണ്ടിരിക്കുന്നത്.

നെല്‍വയല്‍ നികത്തി വന്‍വിലയ്ക്ക് ഭൂമി മറിച്ചുവില്ക്കാനാണ് മണ്ണുമാഫിയയുടെ ശ്രമം. കൃഷിചെയ്യുന്ന വയല്‍ നികത്തലിന് എതിരെ നാട്ടുകാര്‍ റവന്യൂ-ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്കിയിട്ടുണ്ട്.

No comments:

Discuss