Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 19 February 2012

കടല്‍ വെടിവെപ്പ്: രണ്ട് നാവികര്‍ അറസ്റ്റില്‍

കടല്‍ വെടിവെപ്പ്: രണ്ട് നാവികര്‍ അറസ്റ്റില്‍
കൊച്ചി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവിക സേനാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു.  ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി സാം ക്രിസ്റ്റി ഡാനിയലാണ്
നാവികരെ പിടികൂടി കരയിലത്തെിച്ചത്.
എറണാകുളം റേഞ്ച് ഐ.ജി കെ.പത്മകുമാറിന്‍െറയും സിറ്റി പൊലീസ് കമീഷണര്‍ എം.ആര്‍. അജിത്കുമാറിന്‍െറയും സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരും കപ്പലിലെ സുരക്ഷാ ഗാര്‍ഡുകളുമായ ലെസ്റ്റോറെ മാര്‍സി മിലാനോ, സല്‍വതോറെ ഗിറോണെ എന്നിവരാണ് അറസ്റ്റിലായത്.  കപ്പലിന്‍െറ ക്യാപ്റ്റന്‍ ഉമ്പ്രറ്റോ വിറ്റേലിയും പൊലീസ് കസ്റ്റഡിയിലുണ്ട്.  നീണ്ടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍െറ തുടര്‍ച്ചയായി പ്രതികളെ തിങ്കളാഴ്ച കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ വസതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 302 ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. മാരിടൈം ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെയുണ്ട്. കേസിന്‍െറ തുടര്‍ന്നുള്ള അന്വേഷണം കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്കായിരിക്കുമെന്ന് റേഞ്ച് ഐ.ജി കെ. പത്മകുമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഞായറാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം മൂന്നരവരെ ഇറ്റാലിയന്‍ കോണ്‍സലേറ്റ് ജനറല്‍ ജിയന്‍ പൗലോ  കുട്ടിലോയുടെയും കപ്പല്‍ ഉടമകളുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കുമൊടുവിലാണ് നാവികരെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം മൂന്നരക്കകം അന്തിമ തീരുമാനമെടുക്കണമെന്ന് അന്ത്യശാസനം നല്‍കിയതോടെയാണ് ക്യാപ്റ്റന്‍ പൊലീസിന് വഴങ്ങിയത്. രാവിലെ എട്ടിന് കപ്പലിലത്തെിയ കൊച്ചി, കൊല്ലം സിറ്റി പൊലീസ് കമീഷണര്‍മാര്‍ കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും ചോദ്യം ചെയ്തു. ആകെയുള്ള 31 ജീവനക്കാരില്‍ ഏഴ് സുരക്ഷാ ഗാര്‍ഡുകളുണ്ട്. മറ്റുള്ളവരില്‍ 19 പേര്‍ ഇന്ത്യക്കാരാണ്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വെടിവെച്ചവരെക്കുറിച്ച് വിവരം ലഭിച്ചത്. 3.40ന് കപ്പലില്‍ നിന്ന് പുറത്തിറക്കിയ ഇവരെ പ്രത്യേക ബോട്ടില്‍ ഐലന്‍ഡിലെ താജ് മലബാര്‍ ഹോട്ടല്‍ ജെട്ടിയിലും  അവിടെ നിന്ന്  സി.ഐ.എസ്.എഫിന്‍െറ ഗെസ്റ്റ് ഹൗസിലും എത്തിച്ചു. ഇവിടെ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ വന്‍ സുരക്ഷാ സന്നാഹത്തോടെ ഇവരെ കൊല്ലത്തേക്ക് കൊണ്ടുപോകും.
ഇറ്റാലിയന്‍ കോണ്‍സുലേറ്റുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നാവികരെ അറസ്റ്റുചെയ്യുന്നതടക്കം ആവശ്യമായ നടപടികള്‍ എടുക്കാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ടെലിഫോണില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെയാണ് ക്യാപ്റ്റന് പൊലീസ് അന്ത്യശാസനം നല്‍കിയത്. കപ്പലില്‍ നിന്ന് ലോഗ് ബുക്ക് അടക്കം മുഴുവന്‍ രേഖകളും പൊലീസ് പിടിച്ചെടുത്തു. എന്നാല്‍, ആയുധങ്ങള്‍ പിന്നീട് മാത്രമെ എടുക്കൂ.  കപ്പലില്‍ നിന്ന് വെടി ഉതിര്‍ത്ത സ്ഥലവും ആയുധങ്ങളും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു.
അന്താരാഷ്ട്ര തലത്തിലുള്ള കേസ് ആയതിനാല്‍ പഴുതടച്ചുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണിത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കപ്പലിനെ അറസ്റ്റുചെയ്യാനുള്ള ഉത്തരവ് ഹൈകോടതിയില്‍ നിന്ന് ഉടന്‍ സമ്പാദിക്കും. ഇതോടെ ആവശ്യപ്പെടുന്ന തുകയുടെ ബാങ്ക് ഗ്യാരന്‍റി കപ്പല്‍ ഉടമ കോടതിയില്‍ കെട്ടി വെച്ചാല്‍ മാത്രമെ കപ്പലിന് തുറമുഖം വിടാനാകൂ. ഇതിനിടെ കപ്പല്‍ തുറമുഖാതിര്‍ത്തിയില്‍ നിന്ന് നീക്കണമെന്ന് കൊച്ചി തുറമുഖാധികൃതര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
കേസ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മാത്രമെ കപ്പല്‍ നീക്കാനാകൂവെന്ന് പൊലീസ് തുറമുഖ അധികൃതരെ അറിയിച്ചിട്ടുണ്ട്. എങ്കിലും നാവികരുടെ അറസ്റ്റ് നടന്ന സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കി കപ്പല്‍ പുറം കടലിലേക്ക് നീക്കുന്ന കാര്യവും പൊലീസിന്‍െറ പരിഗണനയിലാണ്. കപ്പല്‍ അധികൃതര്‍ക്ക് വേണ്ടി കൊച്ചിയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമാണ് ഹാജരാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര കപ്പല്‍ നിയമങ്ങള്‍ അടക്കം വിവിധ തടസ്സങ്ങള്‍ ഉന്നയിച്ച് നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ ശ്രമിച്ചതായി പൊലീസ് കമീഷണര്‍ എം.ആര്‍. അജിത്കുമാര്‍ മാധ്യമത്തോട് പറഞ്ഞു.

No comments:

Discuss