Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 19 February 2012

തൊണ്ടയാട് ജങ്ഷനില്‍ പുതിയ ട്രാഫിക് സിഗ്നല്‍ ബുധനാഴ്ച കണ്‍തുറക്കും


കോഴിക്കോട് :  തൊണ്ടയാട് ജങ്ഷനില്‍ ട്രാഫിക് പരിഷ്കരണത്തിന്‍െറ ഭാഗമായി സ്ഥാപിക്കുന്ന പുതിയ സിഗ്നല്‍ സംവിധാനം ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഇതിന് മുന്നോടിയായി
ചൊവ്വാഴ്ച രാത്രി ട്രയല്‍ നടത്തും.
ദൂരത്തു നിന്നേ കാഴ്ച ലഭ്യമാകത്തക്കവിധം എട്ടര മീറ്റര്‍ ഉയരത്തില്‍ കാന്‍റിലിവര്‍ പോള്‍ സിഗ്നല്‍ ലൈറ്റുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. റോഡ് ഫണ്ട് ബോര്‍ഡിന്‍െറ 10.5 ലക്ഷം രൂപ ഉപയോഗിച്ചാണിത്.
അപകട മേഖലയായതിനാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ സംവിധാനം വേണമെന്നതിനാലാണ് സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന ലൈറ്റുകള്‍ മാറ്റി വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന പുതിയ സിഗ്നല്‍ വിളക്കുകള്‍ ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി നിലക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി രണ്ട് മണിക്കൂര്‍ ബാക്അപ് ശേഷിയുള്ള ബാറ്ററിയും സ്ഥാപിക്കുന്നുണ്ട്.
കണ്ടെയ്നര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കടന്നുപോകുമ്പോള്‍ തട്ടാത്ത വിധം ഉയരത്തിലാണ് സ്ഥാപിക്കുന്നത.് ഇതുമൂലം പിറകില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കുപോലും സിഗ്നല്‍ കൃത്യമായി ലഭിക്കും.
റിവേഴ്സ് കൗണ്ടറില്‍ സമയം കാണിക്കുമെന്നതിനാല്‍ വേണമെങ്കില്‍ വാഹനം ഓഫ് ചെയ്യാനുമാകും.
 ഒരു റോഡില്‍ നിന്നുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടുന്ന നിലവിലുള്ള രീതിക്ക് പകരം എതിര്‍ ദിശകളിലേക്ക് ഒരേ സമയം വാഹനം കടത്തിവിടുന്ന രീതിയാണ് ഇനി മുതല്‍ ഉണ്ടാവുക.
ഒരു റോഡില്‍ നിന്ന് വലതു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്കായിരിക്കും ആദ്യം സിഗ്നല്‍ ലഭിക്കുക. ഇതിനാല്‍ വലതു വശത്തേക്ക് തിരിയേണ്ട വാഹനങ്ങള്‍ സിഗ്നല്‍ പോയന്‍റിലേക്കത്തെുമ്പോള്‍ വലതുഭാഗം ചേര്‍ന്ന് നിര്‍ത്തിയിട്ടാലേ സംവിധാനം ഫലപ്രദമാകൂ.
തിരക്കേറിയ സമയം, തിരക്കു കുറഞ്ഞ സമയം, അര്‍ധരാത്രി എന്നിങ്ങനെ തിരിച്ച് മൂന്ന് സമയക്രമമാണ് ക്രമീകരിച്ചിട്ടുള്ളത്.
 രാവിലെ എട്ട് മുതല്‍ 11 വരേയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരേയുമുള്ള തിരക്കേറിയ സമയത്ത് വലതു ഭാഗത്തേക്ക് തിരിയാന്‍ 30 സെക്കന്‍റും നേര്‍ദിശയില്‍ പോകാന്‍ 40 സെക്കന്‍റുമാണ് അനുവദിക്കുക. രാവിലെ ആറു മുതല്‍ എട്ടു വരെയും രാവിലെ 11 മുതല്‍ ഉച്ച മൂന്നു വരെയും ഇത് യഥാക്രമം 25 സെക്കന്‍റും 35 സെക്കന്‍റുമാക്കി കുറക്കും. രാത്രി 10 മുതല്‍ രാവിലെ ആറു വരെയുള്ള സമയത്ത് വലത്തേക്ക് 15 സെക്കന്‍റും നേര്‍ദിശയില്‍ 20 സെക്കന്‍റുമാണുണ്ടാവുകയെന്ന് സിഗ്നല്‍ സ്ഥാപിക്കുന്ന കെല്‍ട്രോണ്‍ ട്രാഫിക് എന്‍ജിനീയര്‍ കെ. സുരേഷ് കുമാര്‍ പറഞ്ഞു.

No comments:

Discuss