Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 19 February 2012

വികസന മുരടിപ്പില്ളെന്ന് മന്ത്രിയും എം.പിയും

കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ ഏഴുമാസത്തെ ഭരണത്തിനിടെ ജില്ലയില്‍ കോടികളുടെ വികസനപ്രവര്‍ത്തനം അതിവേഗം നടത്തുമ്പോള്‍ വികസന മുരടിപ്പിന്‍െറ പേരില്‍ ഇന്നാരംഭിക്കുന്ന ഇടതുപക്ഷ സമരം എന്തിനെന്ന് വ്യക്തമാക്കണമെന്ന് സാമൂഹികക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും എം.കെ. രാഘവന്‍ എം.പിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍
ആവശ്യപ്പെട്ടു.
യു.ഡി.എഫ് വന്നശേഷം കോഴിക്കോട് സൗത് മണ്ഡലത്തില്‍ മാത്രം 200 കോടിയിലേറെ പദ്ധതി നടപ്പാക്കിവരുന്നതായി  മുനീര്‍ പറഞ്ഞു.ദേശീയപാത 17 ബൈപാസ് വികസനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ റോഡ് ഡവലപ്മെന്‍ഡ് ഡയറക്ടര്‍ ജനറല്‍ സി. കന്തസ്വാമിയുടെ നേതൃത്വത്തിലുള്ള ഉന്നത തലസംഘം മാര്‍ച്ച് ഒന്നിന്് കോഴിക്കോട്ടത്തെുമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു.
 ബൈപാസിന്‍െറ അവസാനഘട്ട പ്രവൃത്തി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളത്തെുടര്‍ന്ന് തടസ്സപ്പെട്ടിരിക്കയാണ്. നാലുവരിപ്പാതയാക്കുന്നതിനായി ബൈപാസിന്‍െറ അഞ്ച് കിലോമീറ്റര്‍ ഭാഗം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണമാവാത്ത സാഹചര്യത്തിലാണ് ഡയറക്ടര്‍ ജനറല്‍ നേരിട്ടത്തെി പ്രവൃത്തി വിലയിരുത്തുന്നത്. നഗരത്തിലെ 19 കോര്‍പറേഷന്‍ റോഡുകള്‍ നവീകരിക്കുന്നതിന് 40 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു.
തൊണ്ടയാട് ഫൈ്ള ഓവറിന് 50 കോടിയുടെ പ്രവൃത്തിക്കും രണ്ട് കോടി ഭൂമി ഏറ്റെടുക്കലിനും ഭരണാനുമതി ലഭിച്ചു. സാമൂതിരി ടവര്‍, കുഞ്ഞാലിമരക്കാര്‍ ഗാര്‍ഡന്‍ എന്നിവയുടെ തറക്കല്ലിടല്‍ മാര്‍ച്ച് ആദ്യവാരമുണ്ടാകും. ഇതിനായി പത്തു കോടി അനുവദിച്ചു. പന്നിയങ്കര മേല്‍പാലത്തിന്‍െറ പ്രവൃത്തികള്‍ക്ക് 40 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് 19 കോടിയടക്കം 40 കോടി പുതിയപാലത്തിന് അനുവദിച്ചു.
 കോതിപ്പാലം അപ്രോച്ച് റോഡ് പുനരധിവാസത്തിന് സ്പര്‍ശം പദ്ധതിയില്‍പെടുത്തി മൂന്നര കോടി ലഭ്യമാക്കും.  മിഠായ്തെരുവ് നവീകരണ പദ്ധതിക്കായി നാലരക്കോടിയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ചാലപ്പുറം റോഡിനായുള്ള ഭൂമിയേറ്റെടുക്കല്‍ നടക്കുന്നു.
ജെന്‍ഡര്‍ പാര്‍ക്കിന്‍െറ തറക്കല്ലിടല്‍ ഉടന്‍ നടക്കും. ഇതിനായി പത്തുകോടിയുടെ പദ്ധതി തയാറായി. കക്കയം പെരുവണ്ണാമൂഴി ടൂറിസം വികസനത്തിനായി അഞ്ചു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.ചാലിയത്ത് പ്രതിരോധവകുപ്പിന്‍െറ കപ്പല്‍ രൂപകല്‍പനാ കേന്ദ്രത്തിനായി 600 കോടി രൂപയുടെ ബൃഹദ്പദ്ധതിയും മെഡിക്കല്‍ കോളജിനെ മികവിന്‍െറ കേന്ദ്രമാക്കാന്‍ 150 കോടി രൂപയുടെ പദ്ധതിയും ഇംഹാന്‍സിനുള്ള 30 കോടിയുടെ പദ്ധതിയുമടക്കം വന്‍ വികസനപദ്ധതികളാണ് വന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തിനുള്ളില്‍ ബജറ്റില്‍ ഉള്‍പ്പെടുത്താനായി സൗത് ബീച്ച് നാലുവരി പാതയാക്കി ഉയര്‍ത്തി. സൗന്ദര്യവത്കരണം നടത്തുന്നതിന് 15 കോടിയുടെയും സ്പര്‍ശം മൂന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാപ്പയില്‍ പുറമ്പോക്കില്‍ താമസിക്കുവരെ പുനരധിവസിപ്പിക്കുന്നതിന് മൂന്ന് കോടിയുടെയും   പദ്ധതി തയാറാക്കി.ജില്ലയിലെ വികസനത്തിന് മുരടിപ്പില്ല. ഒരിക്കലും വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ളെന്നും ഇരുവരും പറഞ്ഞു.

No comments:

Discuss