കനോലി
കനാലിന്റെ സമീപത്തുകൂടിയുള്ള സരോവരം റോഡിനിരുവശവും നാട്ടുകാര്‍
ശുചീകരിച്ചു. മാങ്ങോട്ടുവയല്‍ പൗരസമിതിയും ചോയ്‌സ് കനോലി ആര്‍ട്‌സ് ആന്‍ഡ്
സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായാണ് സരോവരം റോഡിലെ കാടുപിടിച്ച
സ്ഥലങ്ങള്‍ വൃത്തിയാക്കിയത്.റോഡിനിരുവശവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പ്രദേശം ശുചീകരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. കുറ്റിക്കാടുകള്‍ വളര്‍ന്നതോടെ റോഡിനിരുവശവും മദ്യപന്മാരും മാലമോഷ്ടാക്കളും താവളമാക്കിയിരുന്നു. ചോയ്‌സ് കനോലി പ്രസിഡന്റ് പി.സുമേഷ്, സെക്രട്ടറി ശ്രീജിത്, മാങ്ങോട്ട്‌വയല്‍ പൗരസമിതി സെക്രട്ടറി കെ. സദാനന്ദന്‍, പ്രസിഡന്റ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment