Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 3 February 2012

അത്തോളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃക -മുഖ്യമന്ത്രി


അത്തോളി: സമൂഹത്തിന് വഴികാണിക്കുന്ന കര്‍മമാണ് അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സഹപാഠി വേളൂര്‍ നമ്പിക്കുടിയിലെ റീനയുടെ കുടുംബത്തിന് കുട്ടികള്‍ നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരെക്കുറിച്ച് കരുതലുള്ള തലമുറ വളര്‍ന്നുവരുന്നത് ശുഭസൂചനയാണെന്നും ഇത്തരം മാതൃകകളാണ് നാടിനുവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ അധ്യക്ഷയായി. മികച്ച പ്രവര്‍ത്തനത്തിനുള്ള എന്‍.എസ്.എസ്. അവാര്‍ഡ് നേടിയ എം. ലീനയെ ചടങ്ങില്‍ ആദരിച്ചു. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് എം. മെഹബൂബ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രഹാസന്‍, ഡി.സി. സി. പ്രസിഡന്റ് കെ.സി. അബു, പി.എം. ഓമന, ഷീബാ രാമചന്ദ്രന്‍, പി. ദാമോദരന്‍, ഗിരീഷ് മൊടക്കല്ലൂര്‍, കെ.പി. മുഹമ്മദലി, ഇ. കുമാരന്‍, ഗംഗാധരന്‍ കൊല്ലിയില്‍, സി.എം. സത്യന്‍, എന്‍.പി. ബാലന്‍, കെ. ചന്ദ്രമോഹനന്‍, ടി. പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു. അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.


റീനയുടെ പിതാവ് അരിയന്‍ പുഴയില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ വന്നപ്പോഴാണ് സഹപാഠികളും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. അന്നത്തെ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാജന്‍ ചെയര്‍മാനും സ്‌കൂളിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം.ലീന കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് വീടുപണിക്ക് മുന്‍കൈയെടുത്തത്. പുതിയ വീട്ടിലേക്ക് ടി.വി.അനുവദിച്ചുകൊണ്ട് കുട്ടികളുടേയും നാടിന്റെയും നന്മയില്‍ മുഖ്യമന്ത്രിയും പങ്കുചേര്‍ന്നു.

No comments:

Discuss