Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 3 February 2012

മാറാട്‌കേസ്: സി.പി.എം. കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കോഴിക്കോട്: മാറാട് കട്ടക്കൊലക്കേസിലെ ഗൂഢാലോചന അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സി.പി.എം. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ഗൂഢാലോചന കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുക, മുസ്‌ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങാതിരിക്കുക എന്നീ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു. മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേസന്വേഷണം അട്ടിമറിച്ചത് സര്‍ക്കാറിനെ നിലനിര്‍ത്താനാണെന്ന് ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സമ്മര്‍ദഫലമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എം. മോഹനന്‍, കെ.പി.കുഞ്ഞമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു. എം.എല്‍.എമാരായ കെ.ദാസന്‍, കെ.കുഞ്ഞമ്മദ്, കെ.കെ. ലതിക എന്നിവരും ടി.പി.ബാലകൃഷ്ണന്‍ നായര്‍, എം.കെ.രാധ, ജോര്‍ജ് എം.തോമസ്, എം.മെഹബൂബ്, ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

No comments:

Discuss