കോഴിക്കോട്:യുവത്വം നിറഞ്ഞ ചടുലഗാനങ്ങളുടെ
ലഹരിയിലായിരുന്നു മലബാര്‍മഹോത്സവത്തിന്റെ രണ്ടാംനാളിലെ രാവില്‍
മുഖ്യവേദിയായ കടപ്പുറത്തെ ബാബുരാജ് സ്‌ക്വയര്‍. ബെന്നിദയാലും
സയനോരയുമൊരുക്കിയ അടിപൊളിപ്പാട്ടിന്റെ അലകളില്‍ മുങ്ങിപ്പൊങ്ങുകയായിരുന്നു
ബീച്ചില്‍ നിറഞ്ഞസദസ്സ്.
'ദില്‍സേ' യിലെ 'ഏക് സൂരജ് നികലാ ഥാ' എന്ന ഗാനത്തോടെയാണ് സംഗീതരാവിന് തുടക്കമായത്. പിന്നാലെ 'വാരണം ആയിര'ത്തിലെ 'അടിയേ കൊല്ലുതേ' വന്നു. 'സരോജ'യിലെ 'കോടാനുകോടി' എന്ന ഗാനവുമായി സുനന്ദിതയെന്ന ഗായികയാണ് എത്തിയത്. തമിഴ് ഹിറ്റുകള്‍ക്കുശേഷം മസക്കലിയുടെ വരവോടെ ജനം ആവേശത്തിമര്‍പ്പിലായി. 'ഷീലാകീജാവാനി' യും ഡര്‍ട്ടി പിക്ചറിലെ 'ഓ... ലാലാ...' എന്ന ഗാനവും ആവേശത്തിന്റെ അളവുവീണ്ടുമുയര്‍ത്തി.
No comments:
Post a Comment