കോഴിക്കോട്: ഒരു നൂറ്റാണ്ടിലധികമായി തലമുറകളെ കല്ലായിപുഴ
കടത്തിയ പഴയ റെയില്‍വേ ഇരുമ്പുപാലം ഇനി ഓര്‍മ. ഷൊര്‍ണൂര്‍ - മംഗലാപുരം പാത
ഡബിള്‍ ലൈന്‍ ആയതോടെ, ചരിത്ര സ്മരണകളുണര്‍ത്തി കല്ലായ് പുഴക്ക് കാവലായി
നിന്നിരുന്ന ഇരുമ്പുപാലം കരാറുകാരന്‍ പൊളിച്ചുമാറ്റി തുടങ്ങി.
ബ്രിട്ടീഷുകാലത്ത് നിര്‍മിച്ച
പാലം ആഴ്ചകള്‍ക്കകം കഷണങ്ങളാക്കി തമിഴ്നാട്ടിലെ തൃശ്ശിനാപള്ളിക്ക് കൊണ്ടു പോകും.
തൃശ്ശിനാപ്പള്ളിയിലെ ബാലാജി സ്റ്റീല്‍ കോര്‍പറേഷന്‍ 51 ലക്ഷം രൂപക്കാണ് പാലം 'തുരുമ്പു'വിലക്ക് വാങ്ങിയത്. 200 അടി നീളവും 249 മെട്രിക് ടണ്‍ തൂക്കവുമുള്ള പാലം 105 ദിവസങ്ങള്‍ക്കം പൊളിച്ച് കൊണ്ടുപോകണമെന്നാണ് കരാര്‍. 105 നാളുകള്‍ കഴിഞ്ഞാല്‍ പ്രതിദിനം 25000 രൂപ പിഴ ഒടുക്കണമെന്നും കരാറിലുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഗ്യാസ് കട്ടറുകളടക്കം സന്നാഹങ്ങളുമായെത്തിയ കരാര്‍ തൊഴിലാളികള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ പൊളിക്കല്‍ ആരംഭിച്ചു. പാലത്തിന്റെ കിഴക്കെ അറ്റം കട്ടര്‍ ഉപയോഗിച്ച് മുറിക്കവെ ഒരു ഭാഗം അടര്‍ന്ന് താഴെ റോഡില്‍ പതിച്ചു. വട്ടാംപൊയില്‍ - കല്ലായ് റെയില്‍വെ അണ്ടര്‍ റോഡ് അടച്ച ശേഷമാണ് ഇന്നലെ പ്രവൃത്തി നടത്തിയത്. 15 ദിവസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കരാറുകാരന്‍ പറഞ്ഞു. കോഴിക്കോടിന്റെ പൈതൃക സ്മാരകം പൊളിച്ചു നീക്കുന്നതറിഞ്ഞ് നിരവധി പ്രദേശവാസികള്‍ ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
മുമ്പ് പാലം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തപ്പോള്‍, പൈതൃക സ്മാരകമായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകര്‍ സ്റ്റേ ചെയ്യിച്ചിരുന്നു. പൊളിക്കുന്ന ഭാഗം പുഴയില്‍ വീഴാതിരിക്കാന്‍ നടപടി ഉണ്ടാവണമെന്ന് പ്രദേശവാസികളും വിവിധ റസിഡന്‍സ് അസോസിയേഷനുകളും കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു വര്‍ഷം മുമ്പുവരെ ഈ പാളത്തിലൂടെ തീവണ്ടികള്‍ ഓടിയിരുന്നു.

No comments:
Post a Comment