Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 21 February 2012

5000 രൂപക്കും കിട്ടും നല്ല ഫോണ്‍

5000 രൂപക്കും കിട്ടും നല്ല ഫോണ്‍
വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ ഇന്ന് പെരുമഴ പോലെയാണ് പെയ്യുന്നത്. കൈയില്‍ കാശില്ലാതെന്മ മൊബൈല്‍ ഫോണില്‍ പാട്ടുകേള്‍ക്കുകയും സിനിമ കാണുകയും പടമെടുക്കുകയും ചെയ്യേണ്ടെന്നായിരുന്നു ഒരു കാലത്ത്  മൊബൈല്‍ കമ്പനികളുടെ തീരുമാനം. അന്ന് ചൈനാഫോണുകളായിരുന്നു പോക്കറ്റിന്
കനമില്ലാത്തവന്റെ ആശ്രയം. സുരക്ഷാഭീഷണി പറഞ്ഞ് സര്‍ക്കാര്‍ ചൈനാഫോണുകളെ കെട്ടുകെട്ടിച്ചപ്പോള്‍ ആ സ്ഥാനത്ത് ഇന്ത്യന്‍ കമ്പനികളെത്തി.
കാര്‍ബണും സ്പൈസും വീഡിയോകോണും ഒനീഡയുമെല്ലാം വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ വിപണി പതുക്കെ കൈയടക്കി. ചൈനയില്‍ നിന്ന് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്നതാണ് ഇവയെങ്കിലും  മ്യൂസിക് , വീഡിയോ പ്ലെയറുകള്‍, കാമറ തുടങ്ങിയ സംവിധാനങ്ങള്‍ മുന്‍ഗാമികളായ 'ചൈനാ' ഫോണുകളേക്കാള്‍ കുറച്ചൊക്കെ മെച്ചമായിരുന്നു. സമാന സൗകര്യങ്ങളുള്ള മുന്‍നിര ഫോണുകള്‍ക്ക് അക്കാലത്ത്ന്മ 8000വും പതിനായിരവും ഒക്കെയായിരുന്നു വില. മുന്‍നിര ഫോണുകളുമായി ഒട്ടുംതന്നെ താരതമ്യം ചെയ്യാന്‍ ആകുമായിരുന്നില്ലെങ്കിലും 2000-5000 റേഞ്ചില്‍ ലഭിച്ചിരുന്ന 'ഇന്ത്യന്‍ അസംബിള്‍ഡ് ചൈനീസ്' ഫോണുകളുടെ വില്‍പ്പന കുതിച്ചുയരുന്നതാണ് കണ്ടത്.
കാശില്ലാത്തവന് മൊബൈല്‍ വിളിക്കാനും എസ്.എം.എസ് അയക്കാനുമാണെന്ന് പറഞ്ഞ് നടന്നിരുന്ന  മുന്‍നിര ഫോണ്‍ നിര്‍മാതാക്കള്‍ തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്നത് പതുക്കെയാണ് തിരിച്ചറിഞ്ഞത്. ആദ്യം എല്‍.ജി,സാംസഗ് തുടങ്ങിയ ഏഷ്യന്‍ കമ്പനികളാണ് വില കുറഞ്ഞ 'ഫീച്ചര്‍' ഫോണുകള്‍ വിപണിയിലിറക്കിയത്. ഒരു വഴിയുമില്ലാതെ നോക്കിയയും അവസാനം കളത്തിലിറങ്ങി. 5000 രൂപക്കും അതില്‍ താഴെയും വിലക്ക് ലഭിക്കുന്ന മുന്‍ നിര കമ്പനികളുടെ മികച്ച ഫോണുകളെ പരിചയപ്പെടുത്തുകയാണിവിടെ.
1. നോക്കിയ 203- എസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടച്ച് ആന്‍ഡ് ടൈപ്പ് ഡ്യുവല്‍ സിം സ്ലൈഡര്‍ ഫോണ്‍ പുറത്തിറങ്ങി നാളുകള്‍ക്കുള്ളില്‍ ഏറെ ജനപ്രീതി നേടിയ ഒന്നാണ്.  മറ്റു ഡ്യുവല്‍ സിം ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാതെ തന്നെ സിം കാര്‍ഡുകള്‍ മാറ്റിയിടാനാകും. രണ്ട് മെഗാപിക്സല്‍ കാമറ, 2.6 ഇഞ്ച് ഡിസ്പ്ലേ എന്നിവയുള്ള ഇതില്‍ 32 ജി.ബി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കാനാകും. അഞ്ച് സിം കാര്‍ഡുകളുടെ സെറ്റിംഗ്സ് വരെ ഫോണ്‍ ഓര്‍ത്തിരിക്കുകയും ചെയ്യും. ജി.പി.ആര്‍.എസ്,എഡ്ജ്,ബ്ലൂടൂത്ത് എന്നിവയും ഇതിലുണ്ട്. രണ്ട് ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുമെന്നും നോക്കിയ അവകാശപ്പെടുന്നു.
2. മോട്ടോറോള ക്വാര്‍ട്സ് - മോട്ടോറോള റേസറിന് സമാന രൂപമുള്ള ക്വാര്‍ട്സ് ഡ്യുവല്‍സിം ആണ്. രണ്ട് മെഗാപിക്സല്‍ കാമറ, 3.5 എം.എം ഓഡിയോ ജാക്ക്, ജി.പി.ആര്‍.എസ്,വാപ്,സ്റ്റീരിയോ എഫ്.എം ,മ്യൂസിക് പ്ലെയര്‍,ബ്ലൂടൂത്തന്മ്,തുടങ്ങിയ ഫീച്ചറുകളാല്‍ 'റിച്ച്' ആണ് ക്വാര്‍ട്സ്. 2.4 ഇഞ്ച് ടി.എഫ്.ടി സ്ക്രീന്‍ ഉള്ള ഫോണ്‍ 16 ജി.ബി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. 750 എം.എ.എച്ച് ബാറ്ററി 375 മിനിറ്റ് സംസാര സമയവും വാഗ്ദാനം ചെയ്യുന്നു.
3. നോക്കിയ അഷ200 -നോക്കിയ ഈ പുറത്തിറക്കിയ സീരീസിലെ ഏറ്റവും വിലകുറഞ്ഞ ഫോണാണിത്.  എസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റം, 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍, ഡ്യുവല്‍ സിം, ക്വുവര്‍ട്ടി കീപാഡ്,രണ്ട് മെഗാപിക്സല്‍ കാമറ എന്നിവയാണ് അഷ 200നുള്ളത് . 105 ഗ്രാം തൂക്കമുള്ള അഷക്ക് 10 എം.ബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയും 32 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി കാര്‍ഡ് വഹിക്കാനും ശേഷിയുണ്ട്.   കണക്ടിവിറ്റിക്ക് ജി.പി.ആര്‍.എസ്,എഡ്ജ്, ബ്ലൂടൂത്തന്മ്, മൈക്രോ യു.എസ്.ബി എന്നിവയുമുണ്ട്. നോക്കിയ മ്യൂസിക് അണ്‍ലിമിറ്റഡ് ആണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം.
4.  സാംസഗ് ചാറ്റ്. - പുറത്തിറങ്ങി നാളുകളായിട്ടും 'ഹോട്ട് ഫേവറിറ്റ്' ആയി നില്‍ക്കുന്ന ഡ്യുവല്‍ സിം ഫോണുകളിലൊന്ന്. ക്യുവര്‍ട്ടി കീപാഡ്, 2.2 ഇഞ്ച് ഡിസ്പ്ലേ എന്നിവയുള്ള ഇതിന്റെ കാമറക്ക് ശേഷി ഇത്തിരി കുറവാണ്,1.3 മെഗാപിക്സല്‍. 60 എം.ബി ഇന്റേണല്‍ സ്റ്റോറേജ് കാര്‍ഡ് ഉപയോഗിച്ച് എട്ട് ജി.ബി വരെയാക്കാം. ത്രീഡി ശബ്ദ സാങ്കേതികതയുള്ള മ്യൂസിക് പ്ലെയര്‍,എഫ്.എം റേഡിയോ വിത്തന്മ് റെക്കോര്‍ഡിംഗ് എന്നിവയുള്ള ഇതിന് 12.8 മണിക്കൂര്‍ ടോക്ക് ടൈമും ലഭിക്കും. ഒപ്റ്റിക്കല്‍ ട്രാക്ക്പാഡ് മിഴിവേകുന്ന ചാറ്റില്‍ കണക്ടിവിറ്റിക്ക് ജി.പി.ആര്‍.എസ്,ബ്ലൂടൂത്തന്മ്,മൈക്രോ യു.എസ്.ബി എന്നിവയുണ്ട്.
5. കാര്‍ബണ്‍ കെ-1616  മാജിക്ക് - 'സ്മാര്‍ട്ട് ഫോണ്‍' ലുക്കുള്ള ഏക ഇന്ത്യന്‍ മൊബൈല്‍ എന്ന് തന്നെ വിളിക്കാവുന്ന ഈ ഫോണിന്റെ ആകര്‍ഷണം മികച്ച രൂപകല്‍പ്പനയാണ്. മെറ്റാലിക്ക് ബാറ്ററി കവര്‍, 3.5 ഇഞ്ചിന്റെ കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍ എന്നിവയുള്ള കാര്‍ബണ്‍ മാജിക്കിന്റെ മികച്ച ആകര്‍ഷണം ത്രീഡി യൂസര്‍ ഇന്റര്‍ഫേസ് ആണ്.  3.2 മെഗാപിക്സല്‍ കാമറയുള്ള ഡ്യുവല്‍ സിം ഫോണ്‍ എട്ട് ജി.ബി മെമ്മറി സപ്പോര്‍ട്ട് ചെയ്യും. കണക്ടിവിറ്റിക്ക് എഡ്ജ്,ബ്ലൂടൂത്തന്മ്,യു.എസ്.ബി എന്നിവയുമുണ്ട്.

No comments:

Discuss