Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

മീഞ്ചന്ത ബസ് ടെര്‍മിനല്‍ സര്‍വേ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം

കോഴിക്കോട്: നഗരസഭ നടപ്പാക്കുന്ന  മീഞ്ചന്ത ബസ് ടെര്‍മിനലിന്‍െറ സര്‍വേ രണ്ടാഴ്ചക്കകം പൂര്‍ത്തിയാകും. കിന്‍ഫ്ര തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് 28നുള്ളില്‍ നല്‍കും. മീഞ്ചന്ത ടെര്‍മിനല്‍ നല്ലളത്തേക്ക് മാറ്റുമെന്ന പ്രചാരണം ശരിയല്ളെന്ന് കഴിഞ്ഞദിവസം നഗരസഭാ കൗണ്‍സില്‍
യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ പി. ഉഷാദേവി ടീച്ചറാണ് ഇക്കാര്യത്തില്‍ ശ്രദ്ധക്ഷണിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിലാണ് ബസ്സ്റ്റാന്‍ഡ് പണിയുക. ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്ഥലം നല്‍കിയ ഉടമകള്‍ കോര്‍പറേഷനെ സമീപിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.
 കിന്‍ഫ്രയെ പദ്ധതി തയാറാക്കാന്‍ നഗരസഭ ഏല്‍പിച്ചപ്പോള്‍ മൂന്നുമാസത്തിനകം ടെന്‍ഡര്‍ നടപടി വേണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു.  ദീര്‍ഘദൂര ബസുകള്‍ നഗരത്തില്‍ പ്രവേശിക്കാതെ ഓപറേറ്റ് ചെയ്യുകകൂടി മീഞ്ചന്തയിലെ ബസ് ടെര്‍മിനലിന്‍െറ ഉദ്ദേശ്യമാണ്. മെഡിക്കല്‍ കോളജ്, എലത്തൂര്‍ എന്നിവിടങ്ങളിലാണ് മറ്റു ടെര്‍മിനലുകള്‍ സ്ഥാപിക്കുക. സിറ്റി ബസുകള്‍ ഈ ടെര്‍മിനലുകളില്‍നിന്ന് നഗരത്തിലേക്ക് സര്‍വീസ് നടത്തണമെന്നാണ് തീരുമാനം.

No comments:

Discuss