Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 24 February 2012

യു.എ.ഇ അറബ് ലോകത്തെ ഏറ്റവും വലിയ വിപണി

ദുബൈ: അറബ് ലോകത്തെ ഏറ്റവും വലിയ വിപണിയെന്ന സ്ഥാനം 2010ലും യു.എ.ഇ നിലനിര്‍ത്തി. മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തിയാണ് രാജ്യം ഈ സ്ഥാനം നിലനിര്‍ത്തിയത്. മൊത്തം അറബ് മേഖലയില്‍ നടക്കുന്ന ഇറക്കുമതിയുടെ 28 ശതമാനവും യു.എ.ഇയിലേക്കാണ്. എന്നാല്‍ വിദേശ
രാജ്യങ്ങളിലേക്കുള്ള വിവിധ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ യു.എ.ഇക്ക് രണ്ടാം സ്ഥാനമാണുള്ളത്. സൗദി അറേബ്യയാണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ യു.എ.ഇയിലും 2010ലെ കയറ്റുമതി രംഗത്ത് ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് മോണിറ്ററി ഫണ്ട് (എ.എം.എഫ്) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഐം.എം.എഫിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന അറബ് ലീഗില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് അറബ് മോണിറ്ററി ഫണ്ട്.
2010ല്‍ അറബ് ലോകം മൊത്തം 655 ബില്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 28 ശതമാനവും യു.എ.ഇയിലേക്കാണ്. മൊത്തം 183.4 ബില്യന്‍ ഡോളറിന്റെ ഇടപാടുകളാണ് യു.എ.ഇ നടത്തിയത്. മേഖലയിലെ ഏറ്റവും പ്രധാന എണ്ണയിതര വ്യാപാര കേന്ദ്രമായ ദുബൈയുടെ ഇറക്കുമതി രംഗത്തുണ്ടായ വന്‍ വര്‍ധനയാണ് ഏറ്റവും വലിയ അറബ് ഇറക്കുമതി രാജ്യമായ സൗദി അറേബ്യയെ കഴിഞ്ഞ അഞ്ചു വര്‍ഷമായി മറികടക്കാന്‍ യു.എ.ഇയെ സഹായിച്ചത്. സൗദി അറേബ്യ 2010ല്‍ 106.8 ബില്യന്‍ ഡോളറിന്റെ ഇറക്കുമതി നടത്തി.

No comments:

Discuss