നാം സുഹൃത്തുക്കള്‍ക്കും മറ്റും അയക്കുന്ന എസ്.എം.എസും മലേറിയയും
തമ്മിലെന്ത് ബന്ധമാണുള്ളതെന്നറിയാമോ? അവ തമ്മിലൊരു 'ആഫ്രിക്കന്‍'
ബന്ധമാണുള്ളത്്. മലേറിയയും എസ്.എം.എസും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍
തെളിയച്ചിരിക്കുന്നു. ആഫ്രിക്കയില്‍ മലേറിയ വ്യാപിക്കുന്നത് തടയാന്‍
സഹായിച്ചത്
നമ്മുടെ എസ്.എം.എസ് ആണ്.
കെനിയയിലെ ആറ് പ്രദേശങ്ങളില്‍ എസ്.എം.എസ് 'ചികിത്സ' മൂലം മലേറിയ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകരുടെ വാദം. കെനിയ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് , വെല്‍ക്കം ട്രസ്റ്റ് റിസര്‍ച്ച് പ്രോഗ്രാം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മലേറിയ നിയന്ത്രണ പരിപാടി നടത്തിയത്് . ഡീന്‍ സുറോവക് എന്ന ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലായിരുന്നു ഇത്.
മലേറിയ നിയന്ത്രണ മാനേജര്‍മാര്‍ മൂന്ന് പ്രദേശങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറിയും മറ്റു മൂന്ന് പ്രദേശങ്ങള്‍ അവിടത്തെ മലേറിയ വാര്‍ത്തകള്‍ അധികൃതരെ അറിയിച്ചുമാണ് രോഗത്തെ നിയന്ത്രണത്തിലാക്കിയത്. അതായത്, ദൂര പ്രദേശങ്ങളിലിരുന്ന് രോഗ ചികിത്സയെ കുറിച്ച് ബോധവത്കരണവും നിര്‍ദേശങ്ങളും നല്‍കിയെന്ന് സാരം. സൗഹൃദം പങ്കുവെക്കുന്നത് പോലെ ജീവന്‍ രക്ഷക്കും എസ്.എം.എസ് മുഖേന കഴിയുമെന്ന് കെനിയക്കാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു.
ചിലവ് കുറഞ്ഞ വാര്‍ത്താ വിനിമയ ഉപാധിയായ എസ്.എം.എസ് ആരോഗ്യ രംഗത്തെ പുരോഗതിക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ ഗവേഷകര്‍ സന്തുഷ്ടരാണ്്

No comments:
Post a Comment