കോഴിക്കോട്: ഡ്യൂട്ടിക്കിടയില്‍ ടി.ടി.ഇ മദ്യപിച്ചുവെന്ന
യാത്രക്കാരന്റെ പരാതിയില്‍ പൊലീസ് പരിശോധനക്ക് എത്തിയപ്പോഴേക്കും
ടി.ടി.ഇ മുങ്ങി. വെള്ളിയാഴ്ച വൈകീട്ട് 5.30ന് കോഴിക്കോട്ടെത്തിയ
മംഗലാപുരം-ചെന്നൈ മെയിലിലാണ് സംഭവം. കാഞ്ഞങ്ങാട്ടുനിന്ന് ട്രെയിനില്‍ കയറിയ
യാത്രക്കാരനാണ് എസ്1-എസ് 2 ബോഗിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇ
മദ്യപിച്ചതായി പാലക്കാട്ടെ കമേഴ്സ്യന്‍ കണ്‍ട്രോള്‍ റൂമില്‍
വിളിച്ചറിയിച്ചത്. കമേഴ്സ്യല്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് വിവരം
തിരുവനന്തപുരം റെയില്‍വേ എസ്.പിയെയും ആര്‍.പി.എഫിനെയും അറിയിച്ചു. ഈ സമയം
ട്രെയിന്‍ കണ്ണൂര്‍ വിട്ടിരുന്നു. തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ
പൊലീസും ആര്‍.പി.എഫും സംയുക്തമായി എസ്1-എസ് 2 കോച്ചില്‍ കോഴിക്കോട്
വെച്ച് പരിശോധന നടത്തിയെങ്കിലും ടി.ടി.ഇയെ കണ്ടെത്താനായില്ല. പകരം ടി.ടി.ഇ
പാലക്കാടുനിന്ന് കയറുമെന്നാണ് റെയില്‍വേ അധികൃതരുടെ നിലപാട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പാലക്കാട് കമേഴ്സ്യല്‍
കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു. ടി.ടി.ഇമാരുടെ മദ്യപാനം
ശ്രദ്ധയില്‍പെട്ടാല്‍ 0491-2556198 നമ്പറില്‍ റെയില്‍വേ കണ്‍ട്രോള്‍
റൂമില്‍ അറിയിക്കാവുന്നതാണ്.
No comments:
Post a Comment