കോഴിക്കോട്: മൂഴിക്കല്‍ ഭാഗത്തെ അനിയന്ത്രിത വയല്‍ നികത്തല്‍ നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തുന്നു. സ്ഥലത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ സി.പി.എമ്മും മുസ്ലിംലീഗും ഈ വിഷയത്തില്‍ ഇടപെടാത്തത് സാധാരണക്കാരായ അണികളില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുന്ന പാര്‍ട്ടികള്‍ പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ഇത്തരം നടപടിയില്‍ നിസ്സംഗത പാലിക്കുകയാണ്. ആരുടെയും പിന്തുണയില്ളെങ്കിലും ശേഷിക്കുന്ന വയലുകളെ രക്ഷിക്കാന്‍ കര്‍മസമിതികളുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഒരുവിഭാഗം നാട്ടുകാര്‍. ഇതിന് പരിസ്ഥിതി സംഘടനകളുടെയും പിന്തുണ തേടുന്നുണ്ട്. മൂഴിക്കലിനടുത്ത ഒരു പരിസ്ഥിതി സംഘടന തന്നെ വയല്‍നികത്തുന്നതാണ് വിരോധാഭാസം.
കാളാണ്ടിത്താഴം, വിരുപ്പില്‍ ഭാഗങ്ങളില്‍ ഇന്നലെയും വയല്‍നികത്തല്‍
തുടരുകയാണ്. ദേശീയപാതക്ക് സമാന്തരമായി വലിയ പ്ളോട്ടുകള്‍ സൃഷ്ടിക്കുകയാണ്
ലക്ഷ്യം. ഫ്ള്ളാറ്റുകളും ടൗണ്‍ഷിപ്പുകളും പണിയാന്‍ ഭൂമി
തരപ്പെടുത്തിക്കൊടുക്കുകയാണ് ‘നികത്തല്‍ മാഫിയ’യുടെ ജോലി.
എതിര്‍ക്കുന്നവരെ കായികമായും നേരിടുമെന്ന ഭീഷണിയുമുണ്ട്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചേവായൂര്‍ പൊലീസിനെ പോലും വെല്ലുവിളിച്ച് കഴിഞ്ഞമാസം ചിലര്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. നികത്തല്‍ മാഫിയയുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.
വില്ളേജ് ഓഫിസര്‍ വയല്‍നികത്തലിനെതിരെ നിരവധി തവണ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരുന്നു. പക്ഷേ, ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദംമൂലം നടപടികളൊന്നുമുണ്ടായിട്ടില്ല. ഏക്കര്‍കണക്കിന് വയലുകളുണ്ടായിരുന്ന പ്രദേശത്ത് മുക്കാല്‍ഭാഗവും നികത്തിക്കഴിഞ്ഞു. ഇതില്‍ തണ്ണീര്‍തടങ്ങളുമുണ്ട്.
ഇതോടൊപ്പം ജലചൂഷണവും നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നുണ്ട്. പ്രതിദിനം 30 ടാങ്കര്‍ലോറി നിറയെ വെള്ളം വില്‍ക്കുന്ന കിണറുകളും മൂഴിക്കല്‍ ഭാഗത്തുണ്ട്. പരിസരവാസികളുടെ കിണറുകളിലെ വെള്ളം വറ്റാന്‍ ഇടയാക്കുന്നു എന്നാണ് പരാതി.

No comments:
Post a Comment