കുറ്റിക്കാട്ടൂര്‍: മാസത്തോളമായി എ.ഡബ്ള്യൂ.എച്ച് എന്‍ജിനീയറിങ്
കോളജിലും പോളിടെക്നിക്കിലും അധ്യാപകരും ജീവനക്കാരും തുടരുന്ന അനിശ്ചിതകാല
സമരം എങ്ങുമത്തൊതെ നീളുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും
കടുത്ത ആശങ്ക.
അതിനിടെ ഇന്നലെ പ്രശ്നപരിഹാരത്തിനായി എത്തിയ സിന്‍ഡിക്കേറ്റ് മെംബര്‍മാരായ അഡ്വ. പ്രശാന്ത്, ടി.പി. അശ്റഫലി എന്നിവര്‍
ജീവനക്കാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ഇവര്‍ക്കെതിരെ ഒരുപറ്റം വിദ്യാര്‍ഥികള്‍ ക്ഷുഭിതരായി രംഗത്തത്തെി. എം.എസ്.എഫ്, കെ.എസ്.യു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പക്ഷപാതപരമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ എ.ഡബ്ള്യൂ.എച്ച് കെട്ടിടത്തിന്‍െറ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ചന്ദ്രിക പ്രാദേശിക ലേഖകന്‍ കുറ്റിക്കാട്ടൂര്‍ കൊട്ടാരം ഇര്‍ഷാദ് അഹമ്മദിന് (21) മര്‍ദനമേറ്റു. കാമറ കേടുവരുത്തി. മെഡിക്കല്‍ കോളജ് പൊലീസ് എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഷാദ് അഹമ്മദിന്‍െറ പരാതിയില്‍ 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതിനിടെ, പോളിടെക്നിക് ജീവനക്കാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് പി.ടി.എയും പാരന്‍റ്സ് അസോസിയേഷനും മുന്‍കൈയെടുത്ത് ജീവനക്കാരെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ടെന്ന് പി.ടി.എ വൈസ് പ്രസിഡന്‍റ് ഇമ്പിച്ചഹമ്മദ് അറിയിച്ചു.

No comments:
Post a Comment