
കോഴിക്കോട്: രാജ്യത്തെ വര്‍ധിച്ചുവരുന്ന പെണ്‍ശിശു മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് കോ-ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
'സ്ത്രീകള്‍ മികച്ച എച്ച്.ആര്‍. മാനേജര്‍മാരാണോ' എന്ന വിഷയത്തില്‍ ഐ.ഐ.എം. സംഘടിപ്പിച്ച
ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ചിന്തിക്കാനുള്ള കഴിവും അത് നടപ്പാക്കാനുള്ള രീതികളുമാണ് ഒരു എച്ച്.ആര്‍. മാനേജര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഗുണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ എച്ച്.ആര്‍. മാനേജരെന്ന നിലയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും പ്രചോദനം നല്‍കുന്നവരും മൂല്യബോധമുള്ളവരുമാണെന്ന് മുഖ്യാതിഥിയായിരുന്ന ഡോ. പല്ലബ് ബന്ദോപാധ്യായ പറഞ്ഞു. തുടര്‍ന്ന് 'വനിതാ എച്ച്.ആര്‍. മാനേജര്‍മാരുടെ വളര്‍ച്ചയും വെല്ലുവിളികളും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രൊഫ. ഉണ്ണികൃഷ്ണന്‍നായര്‍ മോഡറേറ്ററായി. ഗീതികശിവ്, അഭയ്കപൂര്‍ എന്നിവര്‍ പങ്കെടുത്തു.
'മാനവ വിഭവശേഷി മേഖലയിലെ സ്ഥിരം ലിംഗമാതൃകകള്‍', 'മാനവവിഭവശേഷി മേഖലയിലെ വിജയത്തില്‍ ലിംഗഭേദം വിഷയമാകുന്നുണ്ടോ?' എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ രാജേഷ്‌നായര്‍, സിമിന്‍ അസ്‌കാരി, എം.എസ്.ശ്രീകുമാര്‍, ഗര്‍മിത ചതുര്‍വേദി, അനുരാഗ് ശ്രീവാസ്തവ, ഹിലങ്ക ചാറ്റര്‍ജി എന്നിവര്‍ സംസാരിച്ചു. ഐ.ഐ.എം. ഡയറക്ടര്‍ ദേബാഷിഷ് ചാറ്റര്‍ജി നന്ദി പറഞ്ഞു.
No comments:
Post a Comment