Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

വിധിയുടെ ക്രൂരത ഇനി ഇവരെ ഒറ്റപ്പെടുത്തില്ല





കോഴിക്കോട്: വിധിയുടെ ക്രൂരതയെയും ഒറ്റപ്പെടലിനെയും ആത്മവിശ്വാസവും പരിശ്രമവും മുതലാക്കി നേരിടാനൊരുങ്ങുകയാണിവര്‍. കടലുണ്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ആരംഭിച്ച കിടപ്പിലായ രോഗികള്‍ക്കുള്ള തൊഴില്‍പരിശീലനത്തിനെത്തിയവരാണ് നിശ്ചയദാര്‍ഢ്യവും മനഃകരുത്തുമായി വിധിക്കെതിരെ പോരാടുന്നത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


കടലുണ്ടിയിലെ നവധാര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറുമായി സഹകരിച്ചാണ് പരിശീലനം നല്‍കുന്നത്. കിടപ്പിലായ ഇരുപതോളം രോഗികളാണ് മൂന്നുദിവസത്തെ പരിശീലനത്തിനായി ചക്രക്കസേരകളുടെ സഹായത്തോടെ പരിശീലന വേദിയിലെത്തിയത്. മൂന്നുദിവസം താമസിച്ച് തൊഴില്‍ പരിശീലിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആഭരണ-കരകൗശലവസ്തു നിര്‍മാണമാണ് പരിശീലിപ്പിക്കുന്നത്.


ജില്ലാ പഞ്ചായത്തംഗം കൊടമന സരസു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ പി.എം. അബൂബക്കര്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ പി. ഉദയകുമാരി, എം. സുധര്‍മ, കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശൈലജ സ്വാഗതവും ഒ. മനോജ് നന്ദിയും പറഞ്ഞു.

No comments:

Discuss