Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

ഉദ്ഘാടനത്തിനു മുമ്പേ ബൈപാസ് തുറന്നു; ജീവന്‍ പണയംവെച്ച് നാട്ടുകാര്‍

കോഴിക്കോട്:  ഉദ്ഘാടനത്തിനു മുമ്പേ പൂളാടിക്കുന്ന് ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുത്തതിനെ തുടര്‍ന്ന് മലാപ്പറമ്പ് ജങ്ഷനില്‍ വന്‍ ഗതാഗതക്കുരുക്ക്. സിഗ്നല്‍ പോലുമില്ലാതെ കുതിച്ചുവരുന്ന വാഹനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ വിദ്യാര്‍ഥികളടക്കം കാല്‍നട യാത്രക്കാര്‍ക്ക് ഓടിമാറേണ്ടിവന്നു. വെള്ളിയാഴ്ച രാവിലെ
10ഓടെയാണ് ടാര്‍ വീപ്പകള്‍ എടുത്തുമാറ്റി റോഡ് തുറന്നുകൊടുത്തത്. ജങ്ഷന്‍െറ വടക്കുഭാഗത്ത് നൂറുമീറ്ററോളം വരുന്ന റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ ഏറെ പണിപ്പെട്ടു. തൊണ്ടയാട് ബൈപാസില്‍നിന്ന് കുതിച്ചുവന്ന വാഹനങ്ങള്‍ നേരെ പൂളാടിക്കുന്ന് റോഡിലേക്ക് കടന്നത് ജങ്ഷനില്‍ നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി.
അതേസമയം, സിഗ്നല്‍ ലൈറ്റുകളും സീബ്രാലൈനും മറ്റും സ്ഥാപിക്കാതെ റോഡ് തുറന്നതിനെ കുറിച്ച് അറിയില്ളെന്ന് ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എന്‍. ശശികുമാര്‍ പറഞ്ഞു. സിഗ്നല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ഐലന്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായും അതിനുമുമ്പേ റോഡ് തുറക്കാന്‍ അനുവാദം നല്‍കിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജങ്ഷനില്‍ കൂടിക്കിടന്നിരുന്ന പൊടി മാറാനാണത്രെ കരാറുകാരന്‍ വെള്ളിയാഴ്ച   റോഡ് തുറന്നുകൊടുത്തത്.
പുതിയ ബൈപാസ് തുറക്കുന്നതോടെ മലാപ്പറമ്പ് ജങ്ഷന്‍ അപകടകേന്ദ്രമായി മാറുമെന്ന പ്രദേശവാസികളുടെ  ആശങ്ക ശരിവെക്കുംവിധമായിരുന്നു വെള്ളിയാഴ്ചത്തെ  വാഹനക്കുരുക്ക്. തൊണ്ടയാട് ബൈപാസില്‍നിന്നു നേരെ പൂളാടിക്കുന്ന് ഭാഗത്തേക്ക് കടന്ന വാഹനങ്ങള്‍  പലതും കഷ്ടിച്ച് കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ജങ്ഷനിലെ ട്രാഫിക് നിയന്ത്രിക്കാന്‍ ഏറെ പണിപ്പെട്ടു.
അപകടസാധ്യത ഒഴിവാക്കാന്‍ മലാപ്പറമ്പ് ജങ്ഷനില്‍ മേല്‍പാലം നിര്‍മിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ട്രാഫിക് പൊലീസ് പറയുന്നു. സിഗ്നല്‍ ടവര്‍ സ്ഥാപിച്ചാലും രാത്രിയില്‍  അവ പ്രവര്‍ത്തിപ്പിക്കാറില്ല. ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ വരുന്നതോടെ വാഹനങ്ങളുടെ വെളിച്ചം ശ്രദ്ധയില്‍പെടാതെ അപകടം ഉണ്ടാവുമെന്നും ട്രാഫിക് പൊലീസ് പറയുന്നു. നിരന്തരം അപകടങ്ങള്‍ നടക്കുന്ന തൊണ്ടയാട് ജങ്ഷനേക്കാള്‍  വാഹനസാന്ദ്രത കൂടുതലാണ് മലാപ്പറമ്പില്‍.

No comments:

Discuss