Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

അറുപതിന്‍െറ നിറവില്‍ ഈ പെണ്‍ കോളജ്

കോഴിക്കോട്: മലബാറിലെ പ്രഥമ വനിതാ കോളജായ പ്രോവിഡന്‍സ് വിമന്‍സ് കോളജ് അറുപതിന്‍െറ നിറവില്‍. അറുപതാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നിര്‍മിക്കുന്ന പി.ജി. ബ്ളോക്കിന്‍െറ തറക്കല്ലിടല്‍ ഇന്ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
നിര്‍വഹിക്കും. ഒരുവര്‍ഷം നീളുന്ന ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമാവും.
പ്രോവിഡന്‍സ് എന്നാല്‍ ‘നിന്‍െറ പ്രകാശം ഞങ്ങളെ നയിക്കുന്നു’ എന്നര്‍ഥം. മലബാറിലെ പെണ്‍കുട്ടികള്‍ക്കായി അപോസ്തലിക് കാര്‍മല്‍ സന്യാസിനി സഭയുടെ കീഴില്‍ 1952ല്‍ സ്ഥാപിതമായ ഈ വിശ്വകലാലയം ഇതിനകം ആയിരക്കണക്കിന് പെണ്‍കുട്ടികളെ പ്രകാശത്തിലേക്ക് നയിച്ചു, ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നു.
അപോസ്തലിക് കാര്‍മല്‍ സഭയുടെ മദര്‍ വെറോണിക്കയാണ് കോളജിന്‍െറ സ്ഥാപക. ഗാന്ധിറോഡില്‍  പ്രോവിഡന്‍സ് സ്കൂളിന്‍െറ തൊട്ടടുത്തായിരുന്ന കോളജ് 1955ല്‍ മലാപ്പറമ്പിലെ ഫ്ളോറിക്കല്‍ ഹില്‍ റോഡിലേക്ക് മാറ്റി. 44 ഏക്കര്‍ സ്ഥലത്താണിപ്പോള്‍ കോളജും ഹോസ്റ്റലുമടങ്ങുന്ന വിശാലമായ കാമ്പസ്.
1952 ജൂലൈ രണ്ടിന്  മദിരാശി യൂനിവേഴ്സിറ്റിയുടെ കീഴില്‍ 67 പെണ്‍കുട്ടികളുമായായിരുന്നു തുടക്കം. മുന്‍ ബിഷപ് എ.എം. പത്രോണി ആശീര്‍വദിച്ച ഈ കലാലയത്തില്‍ ഇപ്പോള്‍ 1500ലധികം കുട്ടികള്‍ പഠിക്കുന്നു.  1955 ജൂണില്‍ 33 കുട്ടികളുമായി ബി.എ. ബിരുദ ക്ളാസുകള്‍ ആരംഭിച്ചു. 1956ല്‍ തന്നെ ആദ്യ റാങ്ക് കോളജിന്‍െറ പടികടന്നത്തെി. മദ്രാസ് പ്രസിഡന്‍സിയില്‍ മലയാളത്തിന് ഒന്നാംറാങ്ക് നേടിയ ജി. പത്മാവതി തുടക്കമിട്ട റാങ്ക് വേട്ട ഇപ്പോഴും തുടരുന്നു.
പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരും നിരവധി. നിരവധി വര്‍ഷങ്ങളില്‍ ബി.സോണ്‍, ഇന്‍റര്‍സോണ്‍ മത്സരങ്ങളില്‍ വനിതാ വിഭാഗം വിജയികളായി. സര്‍വകലാശാലയില്‍ എന്‍.എസ്.എസ്   രൂപംകൊള്ളുന്നതിനു മുമ്പ് 1954ല്‍ ഇവിടെ സോഷ്യല്‍ സര്‍വീസ് ലീഗ് പ്രവര്‍ത്തനമാരംഭിച്ചു. അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധരായ  25ഓളം കായികതാരങ്ങള്‍ കോളജിന്‍െറ യശസ്സ് പലപ്പോഴായി ഉയര്‍ത്തി.
ഇവരില്‍ ആദ്യകാല വിദ്യാര്‍ഥികളായ പി.ടി. ഉഷക്കും സാലി ജോസഫിനും അര്‍ജുന അവാര്‍ഡ് ലഭിച്ചു. പ്രശസ്ത നോവലിസ്റ്റ് പി വത്സല, ചെറുകഥാകൃത്തുകളായ ബി.എം. സുഹറ, എം.ഡി. രാധിക, സാമൂഹിക പ്രവര്‍ത്തക കെ. അജിത, ഇപ്പോഴത്തെ കോഴിക്കോട് മേയര്‍ പ്രഫ. എ.കെ. പ്രേമജം, പൊതുഭരണ സെക്രട്ടറിമാരായ ലിഡ ജേക്കബ്, ആര്‍മി ഓഫിസര്‍ നൊറിന്‍ ഷാനറ്റ് ജോണ്‍, വനിതാ കമീഷന്‍ മുന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് തുടങ്ങിയവര്‍ പ്രോവിഡന്‍സിന്‍െറ സംഭാവനകളാണ്.
അഭിനയ രംഗത്ത് കഴിവുതെളിയിച്ച ജോമോള്‍, ചൈതന്യ ഉണ്ണി, നീനാ കുറുപ്പ്, അനില തുടങ്ങിയവരും ഈ കോളജിന്‍െറ താരങ്ങള്‍ തന്നെ. 2004ല്‍ യു.ജി.സിയുടെ നാക് അംഗീകാരവും ഈ വര്‍ഷം ‘എ’ ഗ്രേഡും ലഭിച്ച പ്രോവിഡന്‍സില്‍ ഇപ്പോള്‍ 12 ഡിഗ്രി, രണ്ട് പി.ജി, ആറ്  ആഡ്ഓണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പഠിപ്പിക്കുന്നു.

No comments:

Discuss