Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 24 February 2012

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായത്തിന് നടപടിയായി


കോഴിക്കോട്: ജില്ലയില്‍  ചെമ്പനോട, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് തുടങ്ങിയ വില്ലേജുകളില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സാ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയായി.
ദുരിതബാധിതരുടെ രക്ഷിതാക്കളില്‍നിന്നും
പ്രത്യേകം അപേക്ഷകള്‍ വില്ലേജ് ഓഫിസുകള്‍ വഴി ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ജില്ലാ കലക്ടര്‍ പ്രത്യേകം പ്രപ്പോസല്‍ തയറാക്കി ഗവണ്‍മെന്റിന് സമര്‍പിക്കണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി നല്‍കിയ ഉത്തരവില്‍ പറയുന്നു.
പേരാമ്പ്ര എസ്റ്റേറ്റിലും പ്ലാന്റേഷന്റെ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തിലും കൂത്താളി കൃഷിഫാം തുടങ്ങിയ സ്ഥലങ്ങളിലും 1970 മുതല്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നതായും കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിഭവനുകളില്‍നിന്നും എന്‍ഡോസള്‍ഫാന്‍ വ്യാപകമായി വിതരണം ചെയ്തതായും വാര്‍ത്തകള്‍ വന്നിരുന്നു. ഈ മേഖലയിലെ ജനിതക വൈകല്യം ബാധിച്ചവര്‍ക്ക് അടിയന്തര ചികിത്സാ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറിയും സമരസമിതി നേതാവുമായ ഒ.ഡി. തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ഗവണ്‍മെന്റിലേക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ നൂറോളം കുടുംബങ്ങള്‍ ഈ മേഖലയില്‍ ഉള്ളതായി കാരുണ്യ ചാരിറ്റബ്ള്‍ സൊസൈറ്റി മുഖ്യമന്ത്രി, പഞ്ചായത്ത് മന്ത്രി, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് നല്‍കിയ നിവേദനങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
68 പേരുടെ ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ 25 പേര്‍ ചെമ്പനോടയിലും 10 പേര്‍ മുതുകാടു ബാക്കിയുള്ളവര്‍ പിള്ളപ്പെരുവണ്ണ, പന്നിക്കോട്ടൂര്‍, പന്തിരിക്കര, തണ്ടോറപ്പാറ, വട്ടച്ചിറ, കേളോത്ത്വയല്‍, ചെങ്കോട്ടക്കൊല്ലി, പൂഴിത്തോട്, പ്ലാന്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് വെള്ളായണി കാര്‍ഷിക കോളജ് പ്രഫ. ഡോ. എസ്. നസീബ ബീവിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ നിയമിച്ച് ഡിസംബര്‍ 20ന് ഉത്തരവായെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍പോലും തുടങ്ങിയിട്ടില്ലെന്ന് സമരസമിതി നേതാക്കളായ ഒ.ഡി. തോമസ്, ബെന്നി പെരുവേലില്‍, മാത്യു കാക്കത്തുരിത്ത്, ജോസ് നെല്ലരികയില്‍, മുനീര്‍ മുതുകാട്, അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ ആരോപിച്ചു.

No comments:

Discuss