Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 24 February 2012

കോട്ടക്കടവ് ടൂറിസം കേന്ദ്രം യാഥാര്‍ഥ്യമാകുന്നു




കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വ് മേഖലയിലെ കോട്ടക്കടവില്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. മലപ്പുറം ഡി.ടി.പി.സി.യുടെ നേതൃത്വത്തിലാണ് കടലുണ്ടി പുഴയില്‍ കോട്ടക്കടവ് പാലത്തിനു സമീപം ടൂറിസം സെന്റര്‍ വികസിപ്പിക്കുന്നത്.
കമ്യൂണിറ്റി റിസര്‍വിലെത്തുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ വിനോദം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോട്ടക്കടവില്‍ ടൂറിസം സെന്ററിന്റെ പണി പൂര്‍ത്തിയാകുന്നത്.

സിഡ്‌കോയ്ക്കാണ് സെന്ററിന്റെ നിര്‍മാണച്ചുമതല. ബോട്ടിങ്, ലാന്‍ഡ് സ്‌കേപ്പിങ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്‌ലറ്റ് സൗകര്യം, ബോട്ട് ഷെല്‍ട്ടര്‍ എന്നിവയാണ് സെന്ററിന്റെ ഭാഗമായുള്ളത്. നാല്പതു ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുള്ള പ്രവൃത്തികള്‍ ഒന്നരമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ വ്യക്തമാക്കി.

പുഴയോര മേഖലയായതിനാല്‍ താത്കാലിക നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നേരത്തേ ഇവിടെ സ്ഥിരം നിര്‍മാണങ്ങള്‍ നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മേഖലയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് പൊളിച്ചുമാറ്റാവുന്ന നിര്‍മാണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇതുമൂലം എസ്റ്റിമേറ്റിലുണ്ടായ വ്യത്യാസം പുതുക്കിക്കിട്ടാന്‍ ചീഫ് എന്‍ജിനീയറുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ പണി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ പറഞ്ഞു.

ഒരു ഏക്കര്‍ സ്ഥലത്താണ് ടൂറിസം കേന്ദ്രം വകസിപ്പിക്കുന്നത്. 2011 നവംബറിലാണ് പ്രവൃത്തി തുടങ്ങിയതെങ്കിലും ഇടയ്ക്ക് വഴിത്തര്‍ക്കം ഉണ്ടായതിനെ ത്തുടര്‍ന്ന് പണി തടസ്സപ്പെട്ടിരുന്നു. കോട്ടക്കടവ് പാലത്തിനോടു ചേര്‍ന്ന കണ്ടല്‍ വനമേഖലയിലാണ് ടൂറിസം കേന്ദ്രം യാഥാര്‍ഥ്യമാകുന്നത്. കമ്യൂണിറ്റി റിസര്‍വ് സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കേന്ദ്രം കൂടുതല്‍ സൗകര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments:

Discuss