Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 21 February 2012

ഗുരുവായൂരപ്പന്‍ കോളേജില്‍ സംഘര്‍ഷം: പത്തുപേര്‍ക്ക് പരിക്ക്



കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ എസ്.എഫ്.ഐ.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പത്ത് വിദ്യാര്‍ഥികളെ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് എസ്.എഫ്.ഐ.ക്കാര്‍ക്കും മൂന്ന് എ.ബി.വി.പി.ക്കാര്‍ക്കുമാണ് പരിക്കേറ്റത്.

എ.ബി.വി.പി. പ്രവര്‍ത്തകനായ നകുലിനെ എസ്.എഫ്.ഐ.ക്കാര്‍ റാഗ് ചെയ്യുകയായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു. എ.ബി.വി.പി.യുടെ സമ്മേളനത്തിന്റെ സജ്ജീകരണങ്ങള്‍ തകര്‍ത്തതായും ആരോപണമുണ്ട്.


രാവിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെത്തുടര്‍ന്ന് പോലീസെത്തി രംഗം ശാന്തമാക്കിയിരുന്നു. പോലീസ് മടങ്ങിയശേഷമാണ് വീണ്ടും അടിയുണ്ടായത്.

No comments:

Discuss