മതിയായ പുനരധിവാസം ഉറപ്പാക്കി 30 മീറ്ററില്‍ നാലുവരിപ്പാത പണിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിക്കാതെ ഔദ്യോഗിക കല്ലിടല്‍ അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു. ഫിബ്രവരി 21-ന് സര്‍വേ ആരംഭിക്കുമെന്ന് നേരത്തേ ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തിയില്‍ സ്ഥാപിക്കാനുള്ള കല്ലുകള്‍ എത്താത്തതുകൊണ്ടാണ് സര്‍വേ നടത്താതിരുന്നതെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ സുബറാവു പറഞ്ഞു.
എതിര്‍പ്പ് ശക്തമായതോടെ ഇനി സര്‍വേ നടത്തുന്നത് പ്രശ്‌നമായി മാറും. കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ജനം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിഷേധ പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് സി.പി. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എ.ടി. മഹേഷ്, റസാഖ് പാലേരി, പ്രദീപ് ചോമ്പാല, ബിജു കളത്തില്‍, അബു തിക്കോടി, കെ. കുഞ്ഞിരാമന്‍, പി.കെ. മോഹന്‍ദാസ്, പി. പ്രകാശ്കുമാര്‍, അബൂബക്കര്‍ പുക്കോട്, സി. സുരേഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ടൗണില്‍ പ്രകടനം നടത്തി.
No comments:
Post a Comment