Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 21 February 2012

ഭൂഗര്‍ഭ അഴുക്കുചാല്‍ നിര്‍മാണം തുടങ്ങി





നഗരത്തിലെ മലിനജല പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഭൂഗര്‍ഭ അഴുക്കുചാല്‍ നിര്‍മാണം ആരംഭിച്ചു. സ്റ്റേഡിയം-പുതിയറ റോഡിലാണ് പ്രവൃത്തി തുടങ്ങിയത്. നഗരത്തിലെ മാലിന്യം സരോവരത്തെ പ്ലാന്റില്‍ എത്തിച്ച് സംസ്‌കരിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രധാന കേന്ദ്രങ്ങളിലും മലിനജലം ശേഖരിക്കുന്ന കേന്ദ്രങ്ങള്‍ ഉണ്ടാകും. ഇവിടെ നിന്നാണ് സംസ്‌കരണ പ്ലാന്റിലെത്തിക്കുക. 30 ലക്ഷം ലിറ്ററാണ് ഇതിന്റെ ശേഷി. ജനസാന്ദ്രതകുറഞ്ഞ മറ്റ് പ്രദേശങ്ങളിലെ സെപ്റ്റിക്ക് ടാങ്കുകളില്‍ നിന്നുള്ള മാലിന്യങ്ങളും സംസ്‌കരിക്കും. പതിനഞ്ച് പമ്പിങ് സ്റ്റേഷനുകള്‍ വഴിയാണ് മലിനജലം പ്ലാന്റിലെത്തുക. ഇതിനായി 91സെന്റ് ഭൂമി അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

രണ്ടരവര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് മേയര്‍ പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്. സ്റ്റേഡിയം-പുതിയറ റോഡില്‍ ഗതാഗതം നിരോധിച്ചു കൊണ്ടാണ് പ്രവൃത്തി നടക്കുന്നത്.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞു. റോഡ് കീറി പണികഴിഞ്ഞാല്‍ ഉടന്‍തന്നെ പൂര്‍വസ്ഥിതിയിലാക്കുമെന്നും മേയര്‍ പറഞ്ഞു.

No comments:

Discuss