Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

ഓളങ്ങളിലേറി ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥികളുടെ സാഹസിക പഠനയാത്ര


കോഴിക്കോട്: ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്‍െറ വേഗതാ കപ്പലില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ഫിസിക്സ് വിദ്യാര്‍ഥികളുടെ മൂന്നുമണിക്കൂര്‍ സാഹസിക സമുദ്ര യാത്ര. അന്തരീക്ഷ ശാസ്ത്ര പഠനത്തിന്‍െറ ഭാഗമായി ചെവ്വാഴ്ച ബേപ്പൂരില്‍ നിന്നാരംഭിച്ച യാത്രയില്‍ 20 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും പങ്കെടുത്തു.
കോസ്റ്റ്ഗാര്‍ഡിന്‍െറ ഏറ്റവും വേഗതയേറിയ കപ്പലിലായിരുന്നു വിദ്യാര്‍ഥികളുടെ കന്നിയാത്ര. 80 കി.മീ ആണ് കപ്പലിന്‍െറ പരമാവധി വേഗത. സമുദ്രോപരിതലത്തിലെ മര്‍ദം, ഊഷ്മാവ്, ബാഷ്പീകരണ നില, കാറ്റിന്‍െറ വേഗതയും ഗതിയും തുടങ്ങിയവ യന്ത്രങ്ങളുടെ
സഹായത്തോടെ വിദ്യാര്‍ഥികള്‍ കണ്ടറിഞ്ഞു. അനിമോ മീറ്റര്‍, റെയിന്‍ഗേജ്, അനിറോയിഡ്, ബാരോമീറ്റര്‍, ഹൈഗ്രോ മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനം അവര്‍ ഹൃദിസ്ഥമാക്കി.
കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡന്‍റ് ജി.കെ.പി. ശ്രീകുമാര്‍ പഠനസംഘത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. ക്യാപ്റ്റന്‍ തനൂജ് ഗൗതം കടലിന്‍െറ മാറ്റം വിശദീകരിച്ചു. അധ്യാപകരായ പ്രഫ. വര്‍ഗീസ് മാത്യു, ഡോ. സചിന്‍ പി. ജെയിംസ്, പി. സുബീഷ് എന്നിവരും പഠനസംഘത്തോടൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു.

No comments:

Discuss