
എടക്കാട് ജങ്ഷനില്‍ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ക്കൂന അപകടഭീഷണി ഉയര്‍ത്തുന്നു. കുണ്ടൂപ്പറമ്പ്-കാരപ്പറമ്പ് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്നത്. കുണ്ടൂപ്പറമ്പില്‍ നിന്നും പുതിയങ്ങാടി ഭാഗത്ത് നിന്നും ധാരാളം വാഹനങ്ങള്‍ കടന്നുവരുന്ന ഭാഗത്താണ് അപകടം വരുത്തുന്ന തരത്തില്‍ മെറ്റല്‍ ഉള്ളത്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്നത് പതിവ് സംഭവമാണ്. മെറ്റല്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment