Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 11 February 2012

ചെറോട്ട് വയല്‍: യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഉപവസിച്ചു



അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഉറഞ്ഞുതുള്ളുന്ന സി.പി.എമ്മിന് ഇപ്പോള്‍ എന്തുപറ്റിയെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ചോദിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ അഴിമതിക്കഥകള്‍ നാട്ടില്‍പാട്ടായിട്ടും സി.പി.എമ്മിനു പ്രതികരണമില്ല. ഫ്‌ളഡ്‌ലൈറ്റ് വിവാദവും ടൗണ്‍ഹാള്‍ നവീകരണ അഴിമതിയുമൊക്കെയാണ് സി.പി.എമ്മിന്റെ നഗരഭരണത്തില്‍ നടക്കുന്നത്. പിന്നാലെ വിജിലന്‍സ് കേസുകളുമുണ്ടാവുന്നു. യേശുക്രിസ്തു ഇന്നുണ്ടായിരുന്നെങ്കില്‍ ആദ്യം കുരിശില്‍ തറയ്ക്കുന്നത് അഴിമതിക്കാരായ സി.പി.എം. നേതാക്കളെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറോട്ടുവയല്‍ ചേരിവികസനഫണ്ട് വകമാറ്റിയ ഡെപ്യൂട്ടിമേയര്‍ പ്രൊഫ. പി.ടി. അബ്ദുള്‍ ലത്തീഫും കൗണ്‍സിലര്‍ സി.കെ.രേണുകാദേവിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപവാസവും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി. പത്മ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.കെ.രാഘവന്‍ എം.പി, അഡ്വ.പി.ശങ്കരന്‍, സി.ജെ.റോബിന്‍, പി.കെ.ഗോപാലകൃഷ്ണന്‍, കെ.മൊയ്തീന്‍കോയ, എന്‍.പി.അബൂബക്കര്‍, മനയത്ത് ചന്ദ്രന്‍, കെ.മുഹമ്മദാലി, പി.കിഷന്‍ചന്ദ്, എന്‍.സി.മോയിന്‍കുട്ടി, സലിംമടവൂര്‍, , സജീഷ്, പി.വി.അവറാന്‍ എന്നിവര്‍ സംസാരിച്ചു.ഉപവാസമനുഷ്ഠിക്കുന്ന നഗരസഭാംഗങ്ങളെ അഭിവാദ്യം ചെയ്ത് മുസ്‌ലിം യൂത്ത്‌ലീഗ്, എച്ച്.എം.എസ്, സി.എം.പി. എന്നീ സംഘടനകള്‍ പ്രകടനം നടത്തി.

No comments:

Discuss